ട്വിറ്റര്‍ സിഇഒ ആയി നായയെ പരിചയപ്പെടുത്തി മസ്ക്

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പരാഗ് അഗര്‍വാളിനെ പരിഹസിച്ച് ഇലോണ്‍ മസ്ക്. നായയുടെ ചിത്രം ട്വീറ്റ് ചെയ്ത്, അവനെക്കാള്‍ മികച്ചവനാണ് പുതിയ സിഇഒ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
publive-image
ഷിബാ ഇനു ഇനത്തില്‍പെട്ട വളര്‍ത്തുനായയായ ഫ്ലോകിയെയാണ് ട്വിറ്റര്‍ സിഇഒയായി പരിചയപ്പെടുത്തുന്നത്. ജപ്പാനില്‍നിന്നുള്ള വേട്ടപ്പട്ടിയാണിത്. കറുത്ത ടീ ഷര്‍ട്ട് ധരിച്ച് മേശപ്പുറത്ത് കൈകള്‍ വച്ചിരിക്കുന്ന ഫ്ലോക്കിയുടെ ചിത്രമാണ് മസ്ക് ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്ടോപ്പും മേശപ്പുറത്തുണ്ട്.

Advertisment

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ സി.ഇ.ഒ പരാഗ് അഗര്‍വാളിനെ മസ്ക് പുറത്താക്കിയിരുന്നു. കൂടാതെ, ഉയര്‍ന്ന പദവിയിലുള്ള ഏതാനും പേരെയും മാറ്റിയിരുന്നു.