ജെയ്‌സണ്‍ ജോണിന്റെ അകാല വിയോഗത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ഓസ്റ്റിനിലെ ലേഡി ബേര്‍ഡ് തടാകത്തില്‍ വീണ് മരണമടഞ്ഞ ജെയ്‌സണ്‍ ജോണിന്റെ അകാല വേര്‍പാടില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന്റെയാകെ പ്രാര്‍ഥനകളെ വിഫലമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ജെയ്‌സണ്‍ ജോണിന്റെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തിയത്.
publive-image
ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമാ ഇടവകാംഗമായ ജെയ്‌സന്റെ കുടുംബം വെസ്റ്റര്‍ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അനുസ്മരിച്ചു.

Advertisment

രണ്ടു വര്‍ഷം മുമ്പാണ് ജോലി സംബന്ധമായി ജെയ്‌സണ്‍ ടെക്‌സസിലെ ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.സെക്രട്ടറി ഷോളി കുമ്പിളുവേലി അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, ജോ. സെക്രട്ടറി കെ.ജി. ജനാര്‍ദ്ദനന്‍, കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, ജോയ് ഇട്ടന്‍, ജോണ്‍ സി. വര്‍ഗീസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, എ.വി. വര്‍ഗീസ്, വര്‍ഗീസ് എം.കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ഇട്ടൂപ്പ് കണ്ടംകുളം, നിരീഷ് ഉമ്മന്‍, കെ.കെ. ജോണ്‍സണ്‍, സുരേന്ദ്രന്‍ നായര്‍, ജോ. ഡാനിയേല്‍, തോമസ് ഉമ്മന്‍, ലിബിന്‍ ജോണ്‍, ആല്‍വിന്‍ നമ്പ്യാപറമ്പില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍ കുഴിയാഞ്ഞാല്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ രാജ് തോമസ്, കെ.ജെ. ഗ്രിഗറി, രാജന്‍ ടി. ജേക്കബ്, കുര്യാക്കോസ് വര്‍ഗീസ്, വനിതാ പ്രതിനിധികളായ ലീനാ ആലപ്പാട്ട്, ഷൈനി രാജന്‍, ഓഡിറ്റര്‍മാരായ ലിജോ ജോണ്‍, മാത്യു ജോസഫ് എന്നിവര്‍ അനുശോചിച്ചു.