New Update
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പമാരെ തെരഞ്ഞെടുക്കുന്നത് അവരുടെ ജീവിതാവസാനം വരെ ഭരണം നടത്താനാണെന്ന് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ.
അസാധാരണവും അനിവാര്യവുമായ സാഹചര്യത്തില്‍ മാത്രമാണ് മാര്‍പാപ്പ രാജിവയ്ക്കുക. അല്ലാതെ അതൊരു ഫാഷനായി മാറരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
Advertisment
ആരോഗ്യ കാരണങ്ങളാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവച്ചേക്കുമെന്ന അഭ്യൂഹം സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോഗ്യകാരണങ്ങളാല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പിന്‍ഗാമിയായി ഫ്രാന്‍സിസ് ഒന്നാമന്‍ തെരഞ്ഞെടുക്കപ്പെട്ടത്.