Advertisment

ജര്‍മനി നാടുകടത്തുന്നവര്‍ വീണ്ടും തിരിച്ചെത്തുന്നു

author-image
athira kk
New Update

ബര്‍ലിന്‍ : അഭയാര്‍ത്ഥികളെ ജര്‍മനിയില്‍ നിന്നുള്ള നാടുകടത്തലുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുമ്പോള്‍ കുറ്റക്കാരായ നിരവധി കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തി.ഇതിനകം നാടുകടത്തപ്പെട്ട വിദേശികളെ വീണ്ടും എറ്റെടുക്കുന്ന പ്രവണതയാണ് ജര്‍മനി ഇപ്പോള്‍ സ്വീകരിയ്ക്കുന്നത്. ക്രിമിനലുകളായ വിദേശികള്‍ക്കുള്ള പ്രവേശന നിരോധനം തുറന്ന അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

Advertisment

publive-image

നാടുകടത്തപ്പെട്ട അഫ്ഗാന്‍ പൗരന്മാര്‍ ലൈംഗിക കുറ്റവാളികളായി ചുമത്തപ്പെട്ടു നാടുകടത്തിയെങ്കിലും വീണ്ടും ജര്‍മനിയുടെ മണ്ണില്‍ തിരിച്ചെത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത്തരം നാടുകടത്തപ്പെട്ട 6000~ത്തിലധികം പേര്‍ ജര്‍മ്മനിയില്‍ തിരിച്ചെത്തിയതായി കണക്കുകള്‍ പറയുന്നു.2020 നും 2022 നും ഇടയില്‍, പ്രവേശന വിലക്കും താമസ നിരോധനവും ലംഘിച്ച 6,495 വിദേശികള്‍ ജര്‍മ്മനിയില്‍ വീണ്ടും പിടിക്കപ്പെട്ടു എന്നു പറയുമ്പോള്‍ തന്നെ ഇതിന്റെ ഉത്തരം എങ്ങനെ എന്നത് ഞെട്ടിക്കുന്നതാണ്.നിലവിലെ അഭയാര്‍ത്ഥി സാഹചര്യം 2015 നെ അപേക്ഷിച്ച് നാടകീയമാണ്.

കുറ്റക്കാരുടെ സംഖ്യകള്‍ ഭയാനകമാണ്, കാരണം അവ ഗണ്യമായി വര്‍ദ്ധിക്കുന്നു: 2020 ല്‍ 1614 കേസുകളും 2021 ല്‍ ഇതിനകം 2074 കേസുകളും (+ 28.5 ശതമാനം) കഴിഞ്ഞ വര്‍ഷം 2807 പിടിച്ചെടുക്കലും (+ 35.3 ശതമാനം) ഉണ്ടായിരുന്നു. 2023 ജനുവരിയില്‍ ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥര്‍ 184 കേസുകള്‍ രജിസ്ററര്‍ ചെയ്തു.റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം: ഒരുപക്ഷേ വളരെ കൂടുതലാണ്. ഏറ്റവുമൊടുവില്‍, മൂന്നില്‍ രണ്ട് അറസ്ററുകളും അതിര്‍ത്തി പോലീസ് തിരച്ചിലിനിടെയാണ് നടന്നത്.

ഈ സംഖ്യകള്‍ ഒക്കെത്തന്നെ ആഭ്യന്തര മന്ത്രി ഫേസറിന്റെ സുരക്ഷാ നയത്തിലെ വലിയ വിടവുകള്‍ വെളിപ്പെടുത്തുന്നതായി സിഡിയു ഇന്റീരിയര്‍ വിദഗ്ദ്ധനായ സ്റെറഫാന്‍ ഹെക്ക് പറയുന്നു.

Advertisment