അങ്കാറ: അമ്പതിനായിരത്തോളം പേര്‍ മരിച്ച വന്‍ ഭൂകമ്പത്തിന്റെ തുടര്‍ ചലനങഅങള്‍ തുര്‍ക്കിയില്‍ ആവര്‍ത്തിക്കുന്നു. ഇതിനകം ആറായിരത്തിലധികം തുടര്‍ ചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവസാനത്തേത് തിങ്കളാഴ്ചയായിരുന്നു, ഇതില്‍ മൂന്നു പേര്‍ മരിക്കുകയും ചെയ്തു.
തുര്‍ക്കി ~ സിറിയ അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റവും ഒടുവിലത്തെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തി. 680 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിറിയയുടെ തലസ്ഥാനമായ അങ്കാറ നഗരത്തിനടുത്താണ് ഇതിന്റെ പ്രഭവകേന്ദ്രം. സിറിയ, ഈജിപ്റ്റ്, ലബനന്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും നിരവധിപേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രദേശത്തെ മിക്കകെട്ടിടങ്ങളും രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തില്‍തന്നെ തകര്‍ന്ന നിലയിലായിരുന്നു