New Update
കീവ്: യുക്രെയ്നിലെ കുട്ടികളെ വെള്ളത്തിലെറിഞ്ഞു കൊല്ലാന്‍ ആങ്വാനം ചെയ്ത റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന് യുക്രെയ്നില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ.
Advertisment
ആന്റണ്‍ ക്രസോവ്സ്കി എന്ന ടി.വി അവതാരകനാണ് യുക്രെയ്ന്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റഷ്യയുടെ ദേശീയ ചാനലിലൂടെയായിരുന്നു ക്രസോവ്സ്കിയുടെ വിവാദ പരാമര്‍ശം. എന്നാല്‍, ഇയാളിപ്പോള്‍ ഒളിവിലാണ്.
യുക്രെയ്നില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്നാണ് കോടതിയില്‍ തെളിയിക്കപ്പെട്ടിരിക്കുന്ന കുറ്റം.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ക്രസോവ്സ്കി ഖേദം പ്രകടിപ്പിച്ചെങ്കിലും ഔദ്യോഗിക പദവികളില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ ഇയാളെ പുറത്താക്കിയിരുന്നു.