കീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രൈൻ സന്ദര്‍ശനം യുക്രൈൻ ജനതയെ ഞെട്ടിച്ചു. യുക്രൈൻ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുമായി ബൈഡന്‍ കൂടിക്കാഴ്ചയും നടത്തി. ബൈഡന്റെ സന്ദര്‍ശനം യുൈ്രകന്‍ ജനതയ്ക്കുള്ള പിന്തുണയുടെ അടയാളമാണെന്ന് സെലന്‍സ്കി പ്രതികരിച്ചു.
ബൈഡന്‍ തിങ്കളാഴ്ചയാണ് ഉക്രേനിയന്‍ തലസ്ഥാനമായ കീവിലെത്തിയത്. റഷ്യന്‍ യുക്രൈൻ ആദ്യ വാര്‍ഷികത്തിന് മുന്നോടിയായിട്ടാണ് സന്ദര്‍ശനം. 2022 ഫെബ്രുവരി 24 നാണ് യുദ്ധം ആരംഭിച്ചത്.സുരക്ഷാ കാരണങ്ങളാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടില്ലാത്ത സന്ദര്‍ശനം മോസ്കോ യുദ്ധം ആരംഭിച്ചതിനുശേഷം ഉക്രെയ്നിലേക്കുള്ള ആദ്യ യാത്രയായിരുന്നു.ബൈഡന്‍ തലസ്ഥാനത്ത് എത്തിയപ്പോള്‍ എയര്‍ റെയ്ഡ് സൈറന്‍ മുഴങ്ങി.
ബൈഡന്‍ പറഞ്ഞത്
റഷ്യയുടെ ക്രൂരമായ ആക്രമണത്തെ നയിക്കാന്‍ ലോകം തയ്യാറായപ്പോള്‍ യുക്രെയ്നിന്റെ ജനാധിപത്യവും പരമാധികാരവും തിരിച്ചു നല്‍കണമെന്നുള്ള സന്ദേശവും ജനത ഏറെറ്റടുത്തു. ഒരു വര്‍ഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയര്‍ന്നു നില്‍ക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിലറി, വായു നിരീക്ഷണം, റഡാറുകളടക്കം ഉക്രെയ്നിലേക്ക് ബൈ ഡന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ സൈനിക സഹായ പാക്കേജായി 500 മില്യണ്‍ ഡോളര്‍ (468 ദശലക്ഷം) നല്‍കുമെന്ന് ബൈഡന്‍ പറഞ്ഞു.
പെന്റഗണ്‍ അനുസരിച്ച് യുദ്ധത്തിന്റെ ആരംഭം മുതല്‍, ഇതിനോടകം യുഎസ് എത്തിയ യുഎസ് സൈനിക സഹായം ഏതാണ്ട് 30 ബില്യണ്‍ ഡോളര്‍ വരും.
യുഎസിന്റെ സൈനിക സഹായമായി എം 1 അബ്രാം ടാങ്കുകള്‍ ഉള്‍പ്പെടുന്ന യുദ്ധവിമാനങ്ങള്‍ അയയ്ക്കാന്‍ വിസമ്മതിച്ചിരുന്നു.
റഷ്യയുടെ യുദ്ധ യന്ത്രവുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും കമ്പനികള്‍ക്കും എതിരെ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചു. കീവിലെ മാരിന്‍സ്കി കൊട്ടാരത്തില്‍ ആണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.