ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈയാഴ്ചയില്‍ വീണ്ടും തണുപ്പെത്തുമെന്ന് കാലാവസ്ഥാ പ്രവചനം. താപനിലയില്‍ വര്‍ദ്ധിതമായ കുറവ് ഉണ്ടാവില്ലെങ്കിലും ചൊവ്വാഴ്ച രാത്രി മുതല്‍ രാജ്യം തണുപ്പിന്റെ ‘നെഗറ്റിവിസ’ത്തിലേയ്ക്ക് മാറുമെന്നാണ് മെറ്റ് ഏറാന്‍ വ്യക്തമാക്കുന്നത്. ഒറ്റരാത്രികൊണ്ട് കാലാവസ്ഥ മാറി മറിയുമെന്നും പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയ്ക്കും അന്തരീക്ഷമാകെ തണുപ്പിലേയ്ക്ക് മാറാനും സാധ്യതയുണ്ടെന്നും മെറ്റ് ഏറാന്‍ നിരീക്ഷകര്‍ പറയുന്നു.
ഇന്ന് രാത്രി മേഘാവൃതവും മൂടിക്കെട്ടിയതുമായ അന്തരീക്ഷമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ വിശദീകരിച്ചു. അള്‍സ്റ്ററിലെയും കൊണക്റ്റിലെയും കൗണ്ടികളില്‍ ചെറിയ തോതില്‍ മഴയ്ക്കും ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്.രാത്രിയില്‍ ഒമ്പത് ,10 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. ശക്തമായ കാറ്റ് വീശാനുമിടയുണ്ട്.
ചൊവ്വാഴ്ച അന്തരീക്ഷ താപനില 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. സൂര്യസാന്നിധ്യവും വരണ്ട അന്തരീക്ഷവുമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ കാറ്റിനും ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.
ഉച്ചകഴിഞ്ഞ് പടിഞ്ഞാറ് ഭാഗത്തു തുടങ്ങുന്ന മഴ വൈകിട്ടോടെ ഇത് കിഴക്ക് ഭാഗത്തേക്കും വ്യാപിക്കും.10 മുതല്‍ 13 ഡിഗ്രി വരെയാകും പകല്‍ താപനില.മഴ മാറുന്നതോടെ രാത്രിയില്‍ താപനില കുറയും. തുടര്‍ന്ന് തണുപ്പെത്തും. ഇത് മഞ്ഞിനും ഐസിനും കാരണമാകും.
വെയിലും സൂര്യപ്രകാശവുമുള്ള അന്തരീക്ഷമായിരിക്കുമെങ്കിലും ശക്തമാകുന്ന വിന്റര്‍ മഴ ബുധനാഴ്ച ശക്തമായ തണുപ്പിന് കാരണമാകും. അഞ്ച് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പകല്‍ താപനില.മഴയോടൊപ്പം സ്‌നോയും ഉണ്ടാവാന്‍ സാധ്യതയുണ്ട്. രാത്രിയില്‍ പടിഞ്ഞാറ്, വടക്ക് തീരങ്ങളില്‍ കനത്ത വിന്റര്‍ മഴയുണ്ടാകുമെന്നും നിരീക്ഷകര്‍ പറയുന്നു.രാജ്യത്ത് -1 മുതല്‍ +3 ഡിഗ്രി വരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില.
വ്യാഴാഴ്ച സൂര്യപ്രകാശമുള്ള, വരണ്ട അന്തരീക്ഷമായിരിക്കും. എന്നാല്‍ ഉച്ചകഴിയുന്നതോടെ അന്തരീക്ഷം മേഘാവൃതമാകും. അറ്റ്‌ലാന്റിക് പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴയും ഉണ്ടാകും. ഉച്ചകഴിഞ്ഞ് വടക്കുപടിഞ്ഞാറന്‍ കാറ്റെത്തുന്നതോടെ താപനില ആറ് മുതല്‍ ഒമ്പത് ഡിഗ്രി വരെയായി ഉയരുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.