അയര്‍ലണ്ടില്‍ നഴ്സിംഗ് പഠിക്കാം,ഒപ്പം ജോലി നേടാനും അവസരം,കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിയ്ക്കാം

author-image
athira p
Updated On
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ പ്രശസ്തമായ കോളജുകളില്‍  പോസ്റ്റ് ബി എസ് സി നഴ്സിംഗ്,എം എസ് സി നഴ്സിംഗ് കോഴ്സുകള്‍ ചെയ്യാനും ,പഠനശേഷം ജോലി ഉറപ്പ് വരുത്താനും അവസരം.

Advertisment

publive-image

പഠനത്തിനായി മുടക്കുന്ന പണവും തുടര്‍ ജോലിയും ഗ്യാരണ്ടി ചെയ്യുന്നുണ്ടെന്നതാണ് അയര്‍ലണ്ടില്‍ നഴ്സിംഗ് പഠിക്കാനെത്തുന്നവരെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പഠിക്കാന്‍ പോകുന്നവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. പോസ്റ്റ് ബി എസ് സിയ്ക്ക് പഠിക്കാനെത്തുന്നവര്‍ക്ക് ഒരു വര്‍ഷവും,എം എസ് സി ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷവും പഠനശേഷം അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.

കെയറര്‍ ജോലിയ്ക്ക് ഇപ്പോള്‍ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നുണ്ട്. എന്നാല്‍ അനധികൃത ഏജന്‍സികള്‍ വഴി വന്‍തുക നല്‍കിയാണ് ഇവരില്‍ പലരും അയര്‍ലണ്ടില്‍ എത്തുന്നത്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷത്തെ കോഴ്സുകള്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ ചെയ്യാനാവും. ജോലി ഉറപ്പാക്കാനും അത് സഹായിക്കും.

യൂണിവേഴ്‌സിറ്റി കോളജുകളിലടക്കം അര ഡസനോളം സ്ഥാപനങ്ങളിലാണ് എം എസ് സി നഴ്‌സിംഗ് പോസ്റ്റ് ഗ്രാജ്വേഷന്‍,ബി എസ് സി (പോസ്റ്റ് ബി എസ് സി) കോഴ്സുകള്‍ക്കൊപ്പം ഇംഗ്ലീഷ് പഠന പദ്ധതിയും ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവയില്‍ ചില കോളജുകള്‍ അയര്‍ലണ്ടിലെ നഴ്സിംഗ് രജിസ്‌ട്രേഷന് ആവശ്യമായ ഓ ഇ ടി/  ഐഇഎല്‍ടിഎസ് സ്‌കോര്‍ ലഭ്യമാക്കാനായുള്ള തീവ്ര പരിശീലന പദ്ധതിയും നടത്തുന്നുണ്ട്. പഠിതാക്കള്‍ക്ക് കോഴ്‌സ് കഴിയുന്ന ഉടനെ അയര്‍ലണ്ടില്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ ഉറപ്പാക്കുക എന്നതാണ് ഈ കോളജുകള്‍ ലക്ഷ്യമിടുന്നത്.മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, ഓസ്ട്രേലിയയിലേയ്ക്കും ,അമേരിക്ക ,കാനഡ എന്നിവിടങ്ങളിലേയ്ക്കുമുള്ള നഴ്സിംഗ് ജോലികള്‍ക്ക് അയര്‍ലണ്ടിലെ പഠനം സാധ്യത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

ഇംഗ്ലീഷ് മുഖ്യഭാഷയായതിനാല്‍ പഠനസ്ഥലത്തും ജോലിസ്ഥലത്തും പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ താമസിച്ചു കൊണ്ട് ഓ ഇ ടി /ഐ ഇ എല്‍ ടി എസില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനും എളുപ്പമാണ്.ഇതിന് സഹായകമായി ഓരോ ആഴ്ചയും അതാത് സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ അക്കാദമിക് റീഡിംഗ്,റൈറ്റിങ്,ഡിജിറ്റല്‍ സ്‌കില്‍ എന്നിവയടക്കമുള്ളവയ്ക്ക് പ്രത്യേക ക്ളാസുകളാണ് ഒരുക്കുന്നത്.

എം എസ് സി പഠിക്കാന്‍ എത്തുന്ന നഴ്‌സിംഗ് പാസായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓ ഇ ടി /ഐ ഇ എല്‍ടി എസ്സിന്റെ നിശ്ചിത യോഗ്യതയോ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനോ ഇല്ലെങ്കിലും നഴ്‌സിംഗ് അസിസ്റ്റന്റ് (കെയറര്‍ )ആയി ജോലി കിട്ടാനുള്ള സാധ്യത സുനിശ്ചിതമാണ്. കോളേജുകളിലെ കരിയര്‍ ഡിവിഷനുകള്‍ ഇത്തരം പ്ലേസ്‌മെന്റിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.

ചുരുക്കത്തില്‍ പോസ്റ്റ് ബി എസ് സി ക്കാര്‍ക്ക് ഒരു വര്‍ഷത്തെ പഠനകാലാവധിയടക്കം രണ്ട് വര്‍ഷവും,എം എസ് സി പഠിക്കാനെത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷവും അയര്‍ലണ്ടില്‍ ജോലി ചെയ്യാനാവും.

ഇന്ത്യയില്‍ നിന്നടക്കള്ള ,നഴ്സിംഗ് ബി എസ് സി ബിരുദധാരികളായ , ഇന്ത്യന്‍ നഴ്‌സിംഗ് ബോര്‍ഡിന്റെ രജിസ്ട്രേഷനുള്ളവര്‍ക്കാണ് അയര്‍ലണ്ടിലെ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നല്‍കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും ബി എസ് സി നഴ്‌സിംഗ് പാസായവര്‍ക്ക് ഐ ഇ എല്‍ റ്റി എസ് / ഓ ഇ ടി  യോഗ്യത ഇല്ലെങ്കിലും അയര്‍ലണ്ടിലെത്തി ജോലി ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് ഈ കോഴ്സുകള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ ബഹു ഭൂരിപക്ഷം പേരും ഇതിനകം തന്നെ ഇവിടെ നഴ്സിംഗ് രജിസ്ട്രേഷന്‍ നേടി ജോലി കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്.

നിശ്ചിത ഇംഗ്ളീഷ് ഭാഷാ  യോഗ്യതയിലേക്ക് എത്താന്‍ നാട്ടില്‍ പരിശ്രമിക്കുന്ന സമയവും,പ്രയത്‌നവും ഉണ്ടെങ്കില്‍ മുടക്കുമുതല്‍ നഷ്ടമാവാതെ, ഉപരിപഠനവും,ധനമിച്ചവും ഒപ്പം ജോലിയും സമ്പാദിക്കാനാവുമെന്നതാണ് ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അയര്‍ലണ്ട് പ്രിയങ്കരമാവാന്‍ പ്രധാന കാരണം.

ഇന്ത്യയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പ്രമുഖ ഐറിഷ് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ഒബ്രിയാന്‍ അസ്സോസിയേറ്റ്സ് ,അയര്‍ലണ്ടില്‍ നഴ്സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്. അയര്‍ലണ്ടിലേക്ക് ഏറ്റവും അധികം വിദ്യാര്‍ത്ഥികളെ പഠനത്തിനായി സ്വീകരിച്ചു സൗകര്യമൊരുക്കി നല്‍കിയ ഇവര്‍ കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഇന്ത്യയിലും സജീവമാകുന്നത്.

അയര്‍ലണ്ടിലേക്ക് ഇന്ത്യയില്‍ നിന്നും ആദ്യമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളെ എത്തിച്ചുവെന്ന ഖ്യാതിയും ഒബ്രിയാന്‍ അസ്സോസിയേറ്റ്സിനുള്ളതാണ്.

അയര്‍ലണ്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും നേരിട്ട് ബന്ധം പുലര്‍ത്തുന്ന അപൂര്‍വം ഏജന്‍സികളിലൊന്നുമാണിത്.

2023 സെപ്റ്റംബര്‍ ,2024 ജനുവരി ,സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന കോഴ്സുകളെക്കുറിച്ചുള്ള   അയര്‍ലണ്ടിലെ പഠനസൗകര്യങ്ങള്‍, കോഴ്സുകളുടെ ഫീസ് ഘടന ,സ്‌കോളര്‍ഷിപ്പുകള്‍,താമസ സൗകര്യങ്ങള്‍.ജീവിത ചിലവ്, തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ ഒബ്രിയാന്‍ അസ്സോസിയേറ്റ്സുമായി obrien.india@obeduc.org എന്ന ഇ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment