യുദ്ധത്തിനു കാരണം പാശ്ചാത്യ ശക്തികള്‍: പുടിന്‍

author-image
athira p
New Update

മോസ്കോ: യുക്രെയ്നെ ആക്രമിക്കന്‍ റഷ്യയെ 'നിര്‍ബന്ധിതമാക്കിയത്' പാശ്ചാത്യരാജ്യങ്ങളാണെന്നും, റഷ്യ യഥാര്‍ഥത്തില്‍ യുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.

Advertisment

publive-image

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 24നാണ്. ഇതിനു മുന്നോടിയായി റഷ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിന്‍.

മോസ്കോയെ തോല്‍പിക്കാന്‍ കഴിയുമെന്ന തെറ്റായ വിശ്വാസത്തില്‍ യു.എസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം സംഘര്‍ഷത്തിന്‍റെ തീ ജ്വാലകള്‍ ആളിക്കത്തിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയെ ആക്രമിക്കാന്‍ പാശ്ചാത്യരുടെ പിന്തുണയുള്ള യുക്രെയ്ന്‍ പദ്ധതിയിട്ടിരുന്നതായും പുടിന്‍ പറയുന്നു. നേരത്തെ, യുക്രെയ്നില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ഭൂഭാഗമാണ് ക്രിമിയ.

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ക്ക് റഷ്യ ഒരിക്കലും കീഴടങ്ങില്ല. ഭൂരിഭാഗം റഷ്യക്കാരും യുദ്ധത്തെ അനൂകൂലിക്കുന്നതായും പുടിന്‍ അവകാശപ്പെട്ടു.

Advertisment