ഡബ്ലിന്‍ : സമ്മര്‍ അവധിക്കാലത്തെ വന്‍ തിരക്കിനെ സമര്‍ഥമായി നേരിടാന്‍ പദ്ധതി തയ്യാറാക്കുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. യാത്രക്കാരുടെ ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ പുതിയ ബാഗേജ് സേവനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
പ്രധാനമായും യാത്രക്കാരുടെ തിരക്കേറെയുള്ള ടെര്‍മിനല്‍ ഒന്ന്, ടെര്‍മിനല്‍ രണ്ട് എന്നിവിടങ്ങളിലാകും നിര്‍ദിഷ്ട റീട്ടെയില്‍ ലൊക്കേഷനുകളും സ്റ്റോറേജ് സൗകര്യങ്ങളും കേന്ദ്രീകരിക്കുക.ഇവിടെ ലഗേജ് കളക്ഷന്‍ സര്‍വ്വീസ്, തേര്‍ഡ് പാര്‍ട്ടി ലോസ്റ്റ് ആന്റ് ഫൗണ്ട് സര്‍വ്വീസുകള്‍,സ്ലീപ്പ് പോഡുകള്‍, കണ്‍സേര്‍ജ് സേവനങ്ങള്‍,യാത്രാ ടിക്കറ്റുകളുടെ വില്‍പ്പന എന്നിവയൊക്കെ ഒരുക്കാണ് തീരുമാനം.ഇതിന് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ക്ക് മിനിമം ഫീസ് നല്‍കണമെന്നുമുണ്ടാകും.നിശ്ചിത എണ്ണം യാത്രക്കാരെത്തുമെന്ന കണക്കുകൂട്ടലിലാണ് സര്‍വ്വീസുകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.
രണ്ട് ടെര്‍മിനലുകളിലും ലഗേജ് വെയ്റ്റിംഗ്, റാപ്പിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് ഓപ്പറേറ്ററെ ടെന്‍ഡര്‍ ചെയ്യാനൊരുങ്ങുകയാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.ഇവര്‍ ലെഫ്ട് ലഗേജ് സേവനങ്ങള്‍ കൂടി ലഭ്യമാക്കും. ലഗേജുമായി ബന്ധപ്പെട്ട ആക്‌സസറികളുടെ വില്‍പ്പനയുമുണ്ടാകുമെന്നും കരുതുന്നു
കോവിഡിന് ശേഷം സന്ദര്‍ശകരുടെ തിരക്ക് തുടരുകയാണ്. ഈ സമ്മറില്‍ വന്‍ തിരക്കാണ് എയര്‍പോര്‍ട്ട് പ്രതീക്ഷിക്കുന്നത്.ഈ വര്‍ഷം 31.1 മില്യണ്‍ യാത്രക്കാരെയാണ് അയര്‍ലണ്ട് പ്രതീക്ഷിക്കുന്നത്. 2019ലേതിന്റെ 95 ശതമാനമാണിത്.അടുത്ത വര്‍ഷം ഇത് 33 മില്യണാകും. 2028 ആകുമ്പോഴേക്കും 37 മില്യണ്‍ ആകുമെന്നാണ് കരുതുന്നത്.കഴിഞ്ഞ വര്‍ഷം 28.1മില്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ വിമാനത്താവളം വഴി കടന്നുപോയത്. 2021നെ അപേക്ഷിച്ച് 231 ശതമാനം വര്‍ധനവാണ് യാത്രക്കാരിലുണ്ടായത്. 2019ലെ സന്ദര്‍ശകരുടെ 85% വീണ്ടെടുക്കാനുമായിരുന്നു.
വിമാനത്താവളത്തില്‍ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വീസ് കണ്‍സഷനുകള്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് ഡി എ എ പറയുന്നു.സുരക്ഷാ പരിശോധനകളുടെ പേരിലുള്ള കാലതാമസം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുണ്ടാകില്ലെന്നും പുതിയ ചീഫ് എക്സിക്യൂട്ടീവ് കെന്നി ജേക്കബ്സ് പറഞ്ഞു.