പാരിസ്: പതിനാറുകാരനായ ഹൈസ്കൂള്‍ വിദ്യാര്‍ഥി സ്പാനിഷ് അധ്യാപികയെ കുത്തിക്കൊന്നു. ഫ്രാന്‍സിലെ സാഷോ ഡെലൂസ് പട്ടണത്തിലാണ് അമ്പതുകാരി കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥിയെ പൊലീസ് അറസ്ററ് ചെയ്തു. ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പൈറനീസ് ~ അറ്റ്ലാന്റിക് മേഖലയിലെ സെന്റ് ~ തോമസ് ഡി അക്വിന്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുന്ന സംഭവം ഉണ്ടായത്.
അധ്യാപികയുടെ നെഞ്ചിലാണ് വിദ്യാര്‍ഥിയുടെ കുത്തേറ്റത്. അധ്യാപകയെ കുത്തിവീഴ്ത്തിയ ശേഷം സ്കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടി മുറിയിലേക്ക് ഓടിപ്പോകുകയായിരുന്നു.
മുറിയിലെത്തിയ ശേഷം ഈ കുട്ടി ശാന്തനായെന്നും അധികൃതര്‍ പറയുന്നു. മറ്റൊരു അധ്യാപികയുടെ മുന്നില്‍ ശാന്തനായ കുട്ടി ഇവര്‍ക്ക് കത്തി കൈമാറിയെന്നും പൊലീസ് വരുന്നതുവരെ മറ്റ് പ്രശ്നങ്ങളുണ്ടാക്കിയില്ലെന്നും റിപ്പോര്‍ട്ട്.