ലണ്ടന്‍: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ മാധ്യമ സ്ഥാപനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു.
ബി.ബി.സിയേയും ചാനലിന്റെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തേയും പിന്തുണയ്ക്കുന്നു എന്നാണ് പാര്‍ലമെന്റില്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെലപ്പ്മെന്റ് ഓഫീസ് ജൂനിയര്‍ മിനിസ്ററര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ബി.സി ഓഫീസില്‍ നടത്തിയ ആദായ നികുതി റെയ്ഡില്‍ പ്രതികരിക്കാനില്ലെന്നും അതേസമയം മാധ്യമസ്വാതന്ത്ര്യം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പാര്‍ലമെന്റററി അണ്ടര്‍ സെക്രട്ടറി ഡേവിഡ് റൂട്ട്ലി പറഞ്ഞു.
സര്‍ക്കാറിനെ ബി.ബി.സി വിമര്‍ശിക്കാറുണ്ട്, പ്രതിപക്ഷത്തെയും വിമര്‍ശിക്കുന്നു. ചാനലിനെ സംബന്ധിച്ചടുത്തോളം സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. ഇത് ഇന്ത്യയുള്‍പ്പടെയുള്ള സൗഹൃദ രാജ്യങ്ങളേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള എം.പിയായ ജിം ഷാനോനാണ് ബി.ബി.സിയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചത്.