ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അവസരം

author-image
athira p
New Update

ലണ്ടന്‍: പതിനെട്ടിനും മുപ്പതിനുമിടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം ജോലി ചെയ്യാന്‍ അവസരം. ഇന്ത്യ യങ് പ്രൊഫഷണല്‍ സ്കീം പ്രകാരം ഫെബ്രുവരി 18ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതല്‍ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2.30 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

Advertisment

publive-image

യോഗ്യരായ അപേക്ഷരില്‍ നിന്ന് ബാലറ്റ് അടിസ്ഥാനത്തിലാണ് 2,400 പേരെ തെരഞ്ഞെടുക്കുക. ബാലറ്റില്‍ പങ്കെടുക്കുന്നതിന് ഫീസ് ഇല്ല.

ബാലറ്റില്‍ തെരഞ്ഞെടുക്കുപ്പെട്ടാല്‍ ഉടന്‍ തന്നെ വിസയ്ക്ക് അപേക്ഷിക്കാനും സാധിക്കും. ഇതിന് 259 പൗണ്ടാണ് ഫീസ്. ബ്രിട്ടനില്‍ താമസിക്കാനും മറ്റുമുള്ള സാമ്പത്തിക ശേഷിയും വേണം. ഇതിനായി 2530 പൗണ്ട് ബാങ്ക് ബാലന്‍സ് കാണിക്കണം.

ഫെബ്രുവരി ബാലറ്റില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ജൂലൈയില്‍ നടക്കുന്ന അടുത്ത ബാലറ്റില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കും.

Advertisment