ജര്‍മ്മന്‍ ~ ഇറാനിയന്‍ വധശിക്ഷ ; ജര്‍മനി രണ്ട് മുല്ല നയതന്ത്രജ്ഞരെ പുറത്താക്കി

author-image
athira p
New Update

ബര്‍ലിന്‍: ഇറാന്‍ ~ ജര്‍മ്മന്‍ പൗരനായ ജംഷിദ് ശര്‍മ്മദ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ ജര്‍മനിയിലെ രണ്ട് ഇറാനിയന്‍ എംബസി നയതന്ത്രജ്ഞരെ ജര്‍മനി പുറത്താക്കി. ജര്‍മ്മനി വിടാന്‍ നയതന്ത്രജ്ഞരോട് "ഹ്രസ്വ അറിയിപ്പില്‍" ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി അന്നലീനെ ബെയര്‍ബോക്ക് പ്രഖ്യാപിച്ചു.

Advertisment

publive-image

ഫെഡറല്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് (ഗ്രീന്‍സ്) ജര്‍മ്മന്‍~ഇറാന്‍ വംശജനായ ജംഷിദ് ശര്‍മ്മാദിന് ഇറാന്‍ ചുമത്തിയ വധശിക്ഷ തികച്ചും അസ്വീകാര്യമായ വിധിയെന്നാണ് വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് വിശേഷിപ്പിച്ചത്.

ജംഷിദ് ശര്‍മ്മദിന്റെ വധശിക്ഷ റദ്ദാക്കാനും ന്യായവും ഭരണഘടനാപരവുമായ അപ്പീല്‍ പ്രക്രിയ നടത്താന്‍ അദ്ദേഹത്തെ പ്രാപ്തമാക്കാനും ജര്‍മനി ഇറാനോട് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ട് പോയി ഒരു മാസത്തിന് ശേഷം, ഇറാനിയന്‍ സ്റേററ്റ് ടെലിവിഷനില്‍ ഷമദ് കുറ്റസമ്മതം നടത്തിയത് പീഡനത്തിലൂടെയാണന്ന് മന്ത്രി ആരോപിച്ചു.

2020 ജൂലൈയില്‍ ദുബായില്‍ വെച്ച് 76 കാരനായ ജംഷിദ് ശര്‍മദിനെ മുല്ല സഹായികള്‍ തട്ടിക്കൊണ്ടുപോയി. ഭരണകൂടത്തിനെതിരായ കുപ്രചരണത്തിന് ഇറാനിയന്‍ വിപ്ളവ കോടതി" അദ്ദേഹത്തെ കുറ്റപ്പെടുത്തി. കഠിനമായ പീഡനത്തിലൂടെ ആംനസ്ററി ഇന്റര്‍നാഷണല്‍ വിചാരണയെ "ഷോ ട്രയല്‍" എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ജംഷിദ് ശര്‍മ്മദ് തൂക്കിലേറ്റപ്പെടുമെന്ന് പ്രഖ്യാപിച്ചു. മുന്‍ വധശിക്ഷകള്‍ പോലെ തന്നെ ദയാരഹിതമായി ഭരണകൂടം മുന്നോട്ട് പോകും. മുല്ലമാര്‍ വിധിയെഴുതി.

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും വിധിക്കെതിരെ പ്രതിഷേധിക്കുന്നു, ശര്‍മ്മാദിനെ തൂക്കിലേറ്റുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവുന്നതെല്ലാം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Advertisment