റെന്റ് ക്രഡിറ്റ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വരദ്കര്‍, ഇതുവരെ അപേക്ഷിച്ചത് 170,000 വാടകക്കാര്‍

author-image
athira p
New Update

ഡബ്ലിന്‍ : വാടകക്കാരായ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള റെന്റ് ക്രഡിറ്റിനായി ഇതുവരെ അപേക്ഷിച്ചത് 170,000 പേര്‍. 500 യൂറോയാണ് ഈ സ്‌കീമില്‍ ലഭിക്കുക. ഭാവിയില്‍ ഈ തുക വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഡെയിലില്‍ പറഞ്ഞു.ഇപ്പോഴും ധാരാളം ആളുകള്‍ വാടക നല്‍കാന്‍ പാടുപെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.അയര്‍ലണ്ടിലെ ഭൂരിഭാഗം ആളുകളും റന്റ് പ്രഷര്‍ സോണുകളിലാണ്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം വാടകയില്‍ 3.8% വര്‍ധനവുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

publive-image

അതേ സമയം സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ച് സിന്‍ഫെയന്‍ രംഗത്തുവന്നു.രാജ്യത്തുടനീളം വാടക വര്‍ധനവിന്റെ ശതമാനത്തോത് ഇരട്ട അക്കം കഴിഞ്ഞതായി സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് ആരോപിച്ചു. ആളുകളെല്ലാം വാടകക്കെണിയില്‍ പെട്ടിരിക്കുകയാണ്.

ചിലര്‍ വര്‍ഷം തോറും 48,000 യൂറോയാണ് വാടക നല്‍കുന്നത്.കാര്‍ പാര്‍ക്കിംഗ് സ്ഥലത്തിന്റെ വലിപ്പമുള്ള ഒരു മുറിക്ക് പ്രതിമാസം 1800 യൂറോ വരെ വാടകയായി നല്‍കേണ്ടിവരുന്നെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഭവന നയത്തിന്റെ പരാജയമാണ് ഇതിനെല്ലാം കാരണം.മൂന്ന് വര്‍ഷത്തേക്ക് വാടക മരവിപ്പിക്കണം. വാടകക്കാര്‍ക്ക് റീഫണ്ട് ചെയ്യാവുന്ന ടാക്സ് ക്രെഡിറ്റ് ഏര്‍പ്പെടുത്തണം. കുടിയൊഴിപ്പിക്കല്‍ നിരോധനം വര്‍ഷാവസാനം വരെ നീട്ടണമെന്നും സിന്‍ ഫെയ്ന്‍ നേതാവ് ആവശ്യപ്പെട്ടു.

Advertisment