യുഎന്‍: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ശാശ്വതമായ സമാധാനത്തിന് വേണ്ടി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പ് ഇന്ത്യ ബഹിഷ്കരിച്ചു.
യുക്രെയ്നും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പാസായി. 141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായപ്പോള്‍ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങളാണ് വിട്ടുനിന്നത്.
അതേസമയം, ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും നയതന്ത്രപരമായി നീങ്ങണമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
യുക്രെയ്നില്‍ നീതിയുക്തവും ശാശ്വതുവുമായ സമാധാനം കൈവരിക്കുന്നതിനാവശ്യമായ നയതന്ത്ര ശ്രമങ്ങളും പിന്തുണയും നല്‍കാന്‍ മറ്റ് യു.എന്‍ അംഗങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. യുക്രെയ്ന്‍ പ്രദേശങ്ങളില്‍ നിന്നും റഷ്യ തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.