ടിക് ടോക്ക് നീക്കം ചെയ്യാന്‍ ഇയു നിര്‍ദേശം

author-image
athira p
New Update

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനിലെ ജീവനക്കാരെല്ലാം അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍നിന്ന് ടിക് ടോക്ക് നീക്കം ചെയ്യണമെന്ന് നിര്‍ദേശം.

Advertisment

publive-image

ചൈനീസ് ഷോര്‍ട്ട് വിഡിയോ ഷെയറിങ് ആപ്ളിക്കേഷനായ ടിക് ടോക് കടുത്ത സൈബര്‍ സുരക്ഷാ വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

കോര്‍പറേറ്റ് ഫോണുകളില്‍ നിന്നും പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ ടിക് ടോക് നിരോധിച്ചിരുന്നു.

കഴിഞ്ഞ നവംബറില്‍ ചൈനയിലെ തങ്ങളുടെ സ്ററാഫിന് യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡാറ്റ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ടിക് ടോക് സമ്മതിച്ചിരുന്നു. അതേസമയം, ആപ്പോ, അതിന്റെ ഡാറ്റയോ നിയന്ത്രിക്കുന്നതില്‍ ചൈനീസ് സര്‍ക്കാരിന്റെ പങ്കാളിത്തം അവര്‍ നിഷേധിച്ചു.

എന്നാല്‍, ടിക് ടോക്ക് ഉള്‍പ്പെട്ട ഡാറ്റ ലീക് പോലുള്ള ഏതെങ്കിലും സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ പുറത്തുവിട്ടിട്ടില്ല.

തീരുമാനത്തെ എതിര്‍ത്ത് ടിക് ടോക് അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. തെറ്റിദ്ധാരണകളുടെ പുറത്താണ് കമീഷന്റെ നടപടിയെന്നും ഇത് തീര്‍ത്തും നിരാശാജനകമായ തീരുമാനമാണെന്നും അവര്‍ അറിയിച്ചു.

Advertisment