ജര്‍മനിയില്‍ അടുത്ത വാരാദ്യം വീണ്ടും പണിമുടക്കുകള്‍

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയിലെ തൊഴില്‍ അധികാരികളുമായി പൊതുമേഖലാ ജീവനക്കാര്‍ നടത്തിയ ചര്‍0യ്യയില്‍ ശമ്പള കരാര്‍ ജര്‍മ്മന്‍ യൂണിയന്‍ നിരസിച്ചതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പണിമുടക്കുകള്‍ ഉണ്ടായേക്കും. സൂചനാ പണിമുടക്കുകള്‍ ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടിലും കൊളോണ്‍/ബോണ്‍ മേഖലയിലും തിങ്കളാഴ്ച നടക്കുമെന്ന് യൂണിയന്‍ വെര്‍ഡി അറിയിച്ചു.

Advertisment

publive-image

നോര്‍ത്ത് റൈന്‍ ~ വെസ്ററ്ഫാലിയയിലെ പണിമുടക്കുകള്‍ പൊതുമേഖലയില്‍ ഉടനീളം നടക്കും, അതായത് കൊളോണ്‍, ബോണ്‍, ലെവര്‍കുസെന്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പൊതുഗതാഗത സേവനങ്ങള്‍ വളരെ പരിമിതമായിരിക്കും, നഴ്സറി സ്കൂളുകളും അടച്ചേക്കും. ഞായറാഴ്ച വൈകുന്നേരം കൊളോണ്‍ വിമാനത്താവളത്തില്‍ വാക്കൗട്ട് നടത്താന്‍ വേര്‍ഡി ആഹ്വാനം ചെയ്തു, ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിലും സമാനമായ നടപടി ഉണ്ടാവും. രണ്ട് സമരങ്ങളും തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചെയോ അവസാനിക്കും

Advertisment