ഡബ്ലിന്‍: അയര്‍ലണ്ടില്‍ രാത്രികാലത്ത് മഞ്ഞും കനത്ത തണുപ്പും തുടരുമെന്ന് മെറ്റ് ഏറാന്‍. വാരാന്ത്യത്തിലെ രാത്രി താപനില -2 ഡിഗ്രി വരെയെത്തും. എന്നിരുന്നാലും പൊതുവില്‍ വരണ്ട അന്തരീക്ഷമായിരിക്കും.
ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു. ചെറിയ തോതില്‍ മഴയും പ്രതീക്ഷിക്കാം.എന്നിരുന്നാലും, ഒറ്റരാത്രികൊണ്ട് താപനില മാറും.അത് -2 മുതല്‍ 4 ഡിഗ്രി വരെ താഴ്ന്നേക്കാം.ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടാകും.വടക്കുകിഴക്കന്‍ കാറ്റ് മിതമായ തോതില്‍ ലഭിക്കുമെന്നതിനാല്‍ തീരപ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയില്ല.
കിഴക്കന്‍, തെക്കുകിഴക്കന്‍ കൗണ്ടികളില്‍ മഴമേഘങ്ങള്‍ ഉരുണ്ടുകൂടും. ഇത് ഉയര്‍ന്ന മര്‍ദ്ദത്തിന് കാരണമാകുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.ഇത് മിക്കവാറും വരണ്ട കാലാവസ്ഥയ്ക്കും തണുപ്പിനും കാരണമാകും. രാത്രിയില്‍ മഞ്ഞ് വീഴാനുമിടയുണ്ട്.താപനില -1 ഡിഗ്രി വരെയെത്തിയേക്കാം. തിങ്കളാഴ്ചയോടെ മഞ്ഞ് കുറയും. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നല്ല സൂര്യപ്രകാശമുണ്ടാകുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.