New Update
റോം: ഇറ്റാലിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് അപകടത്തില്‍പ്പെട്ടു. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 58 പേര്‍ മരിച്ചു. ഇറ്റാലിയന്‍ തീരസംരക്ഷണസേനയും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് 81 പേരെ രക്ഷിച്ചു.
Advertisment
ബോട്ടില്‍ കൃത്യമായി എത്ര പേരുണ്ടായിരുന്നു എന്നു വ്യക്തമല്ല. 180 പേര്‍ വരെയുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
ബോട്ടിന്റെ മര അവശിഷ്ടങ്ങള്‍ സ്റ്റെക്കാറ്റോ ഡി ക്യൂട്രോയിലെ തീരത്തടിഞ്ഞു. അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യക്കാരായ അഭയാര്‍ഥികളുമായി തുര്‍ക്കി തീരത്തുനിന്ന് ഏതാനും ദിവസം മുമ്പ് പുറപ്പെട്ട ബോട്ടാണിത്.