New Update
മോസ്കോ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ നാറ്റോയും പരോക്ഷമായി പങ്കെടുത്തു വരുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.
Advertisment
യുക്രെയ്ന് ആയുധം നല്‍കുന്നതു വഴിയാണ് നാറ്റോ സൈനികസഖ്യം ഈ യുദ്ധത്തിന്റെ ഭാഗമാകുന്നതെന്നും പുടിന്‍ വിശദീകരിച്ചു.
നൂറുകണക്കിന് കോടികളുടെ ആയുധമാണ് അവര്‍ യുക്രെയ്ന് നല്‍കുന്നത്. ഇത് ശരിക്കും റഷ്യ ~യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കുചേരലാണ്. റഷ്യയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍, അത് നടക്കാന്‍ പോകുന്നില്ലെന്നും പുടിന്‍ ടിവി ചാനല്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
അതിനിടെ യുക്രെയ്ന് ആയുധം നല്‍കുന്നതിനെതിരെ ജര്‍മനിയിലും ഫ്രാന്‍സിലും പ്രതിഷേധപ്രകടനം നടന്നു. ആയുധം നല്‍കി യുദ്ധത്തിന് പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നതെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആരോപിക്കുന്നത്.