അങ്കാറ: തുര്‍ക്കി ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 184 പേരെ കൂടി അറസ്ററ് ചെയ്തു. ഇതില്‍ കരാറുകാരും കെട്ടിടം ഉടമകളും ഉള്‍പ്പെടുന്നു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്ത നിര്‍മാണമാണ് കെട്ടിടങ്ങള്‍ തകരാനിടയാക്കിയതെന്നാരോപിച്ചാണ് അറസ്ററ്. ഇതുമായി ബന്ധപ്പെട്ട് ആറായിരത്തിലധികം പേര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുന്നു.
പുതിയ കെട്ടിടങ്ങള്‍ പലതും സുരഷിതമല്ലെന്ന് നേരത്തെ വിദഗ്ധ മുന്നറിയിപ്പുണ്ടായിരുന്നു. 520,000 അപാര്‍ട്മെന്റുകളടങ്ങിയ 160,000 കെട്ടിടങ്ങള്‍ക്കാണ് തുര്‍ക്കിയയില്‍ ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. കിടപ്പാടം നഷ്ടമായ 15 ലക്ഷം പേര്‍ക്കായി കഴിഞ്ഞ ദിവസം മുതല്‍ വീടുനിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിനകം, ഭൂകമ്പത്തില്‍ വീട് നഷ്ടമായ എല്ലാവര്‍ക്കും കിടപ്പാടം ഉറപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ 1500 കോടി ഡോളര്‍ ചെലവിട്ട് രണ്ടുലക്ഷം അപ്പാര്‍ട്മെന്റുകളും 70,000 ഗ്രാമീണ വീടുകളും പണിയാനാണ് തുര്‍ക്കിയ സര്‍ക്കാറിന്റെ പദ്ധതി.