നാറ്റോ അംഗത്വം: തുര്‍ക്കിയെ അനുനയിപ്പിക്കാന്‍ സ്വീഡനും ഫിന്‍ലന്‍ഡും

author-image
athira p
New Update

സ്റേറാക്ക്ഹോം: സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോ അംഗത്വം സംബന്ധിച്ച് തുര്‍ക്കിയുമായി ചര്‍ച്ചയ്ക്ക്. എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതത്തോടെ മാത്രമേ നാറ്റോ സൈനിക സഖ്യത്തില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനാവൂ.

Advertisment

publive-image

എന്നാല്‍, സ്വീഡനും ഫിന്‍ലന്‍ഡിനുമെതിരേ തുര്‍ക്കിയും ഹംഗറിയും കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനെ അനുനയിപ്പിച്ച മാതൃകയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും ഉദ്ദേശിക്കുന്നത്.

മാര്‍ച്ച് ഒമ്പതിനാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഈജിപ്റ്റിലെ ശറമുശൈഖ് ആയിരിക്കും വേദി. ജനുവരിയില്‍ നടക്കേണ്ട ചര്‍ച്ച സ്വീഡനിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുറാന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

കുര്‍ദ് വിമതര്‍ക്ക് സ്വീഡന്‍ പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് തുര്‍ക്കി എതിര്‍പ്പുയര്‍ത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഖുറാന്‍ കത്തിച്ച സംഭവത്തോടെ, നാറ്റോ അംഗത്വത്തെക്കുറിച്ച് സ്വീഡന്‍ ഇനി ചിന്തിക്കുകയേ വേണ്ട എന്നാണ് തുര്‍ക്കി ഔദ്യോഗികമായി പ്രതികരിച്ചിരുന്നത്. ഫിന്‍ലന്‍ഡിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും സൂചിപ്പിച്ചിരുന്നു.

Advertisment