പുടിന്റെ വിശ്വസ്തര്‍ അന്തകരാകും: സെലന്‍സ്കി

author-image
athira p
New Update

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വിശ്വസ്തര്‍ തന്നെ അദ്ദേഹത്തിന്റെ അന്തകരാകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് പരാമര്‍ശം.

Advertisment

publive-image

പുടിന്റെ നേതൃത്വം ഉടന്‍ ദുര്‍ബലമായിത്തുടങ്ങുമെന്നും 'ഇയര്‍' എന്ന ഡോക്യുമെന്ററിയില്‍ സെലന്‍സ്കി വിലയിരുത്തുന്നു. വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലപാതകിയെ കൊല്ലുന്നതിനുള്ള കാരണം അവര്‍തന്നെ കണ്ടെത്തുമെന്നും സെലന്‍സ്കി പറയുന്നു.

റഷ്യ ~ യുൈ്രകന്‍ യുദ്ധം തുടരുന്നതിനിടെ പുതിന്റെ വിശ്വസ്തരില്‍ നിരാശ പടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പരാമര്‍ശം. യുദ്ധമുന്നണിയിലുള്ള റഷ്യന്‍ സൈനികര്‍ പരാതി ഉന്നയിക്കുന്നതിന്റെയും കരയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുടിന്റെ വിശ്വസ്തര്‍ക്കിടയില്‍ നിരാശ പടര്‍ന്നു തുടങ്ങിയതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു.

Advertisment