New Update
അങ്കാറ: തുര്‍ക്കിയുടെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തില്‍ നിന്നു കരകയറാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനിടെ തുടര്‍ ചലനങ്ങള്‍ ആവര്‍ത്തിക്കുന്നു. ഏറ്റവും പുതിയ ചലനത്തിന് 5.6 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.
Advertisment
ഇതില്‍ ഒരാള്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മലാട്ട്യ പ്രവിശ്യയിലെ യെസില്‍യുര്‍ട്ട് ആയിരുന്നു പ്രഭവകേന്ദ്രം. ഈ മാസം 6നുണ്ടായ ഭൂകമ്പത്തില്‍ വന്‍തോതില്‍ ആളപായവും നാശനഷ്ടവും നേരിട്ട പ്രവിശ്യകളിലൊന്നാണിത്. തകര്‍ന്ന നിലയിലായിരുന്ന 29 കെട്ടിടങ്ങള്‍ തുടര്‍ ചലനത്തില്‍ പൂര്‍ണമായി നിലംപതിച്ചു.
7.8 തീവ്രത രേഖപ്പെടുത്തിയ മുന്‍ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 50,000ല്‍ അധികം പേര്‍ മരിച്ചതായാണു കണക്ക്. പതിനായിരത്തോളം തുടര്‍ചലനങ്ങളാണ് ഇതിനു ശേഷം അനുഭവപ്പട്ടത്.