മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത ജര്‍മന്‍ ഫാമിലി റീയൂണിയന്‍ വിസ എ1 സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

author-image
athira p
New Update

ബര്‍ലിന്‍: മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സന്തോഷ വാര്‍ത്തയാണ് അപ്ഡേറ്റ് ചെയ്യുന്നത്, അത് മറ്റൊന്നുമല്ല ഫാമിലി റീയൂണിയന്‍ വിസ സംബന്ധിച്ച ഒരു ലേറ്റസ്ററ് അപ്ഡേഷനാണ്. ജര്‍മ്മന്‍ നാഷണല്‍ വിസാ കാറ്റഗറിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍, ഫാമിലി റീയൂണിയന്‍ വിസ.

Advertisment

publive-image

ദേശീയ വിസ കാറ്റഗറിയില്‍ ഫാമിലി റീയൂണിയന്‍ വിസയില്‍ ജര്‍മനിയില്‍ കുടിയേറണമെങ്കില്‍ നിലവില്‍ എ വണ്‍ ലാംഗ്വേജ് പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരി (31.12.2022) ഒന്നു മുതല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാകുന്നത്. മുന്‍കാല പ്രാബല്യത്തോടുകൂടി പ്രാബല്യത്തില്‍ വന്നുവെന്നാണ് ഇയടുത്തടെ ഇറങ്ങിയ സര്‍ക്കുലറില്‍ വ്യക്തമാവുന്നത്. പുതിയ മാറ്റങ്ങളില്‍ ആരൊക്കെ വരും ആര്‍ക്കൊക്കെ പ്രയോജനപ്പെടുമെന്ന വിശദാംശങ്ങളാണ്.

പ്രൊഫഷണലുകളുമായും സ്പെഷ്യലിസ്ററുകളുമായും കുടുംബ പുനഃസംഗമത്തിന് ജര്‍മ്മന്‍ ഭാഷാ വൈദഗ്ധ്യത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള റൂൾ 30, 32 ഔഫെന്ത് ജി (ജര്‍മ്മന്‍ റെസിഡന്‍സ് ആക്റ്റ്) പരിഷ്ക്കരണം 31.12.2022 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇനിപ്പറയുന്ന ഖണ്ഡികകളില്‍ ഒന്നിന് കീഴില്‍ നിങ്ങളുടെ പങ്കാളി ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ (അത് റസിഡന്‍സ് പെര്‍മിറ്റിലോ വിസയിലോ കണ്ടെത്തുക), സ്പൗസ് വിസയ്ക്ക് നിങ്ങള്‍ ഇനി എ 1 സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല: എ 1 എന്നു പറയുന്നത ജര്‍മന്‍ ഭാഷാ ജ്ഞാനത്തിന്റെ തുടക്കം മാത്രമാണ്.

Advertisment