ഡബ്ലിന്‍ : ഐറിഷ് ഗവണ്‍മെന്റ് അടുത്തിടെ ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകള്‍ നല്‍കാനുള്ള മുന്‍കാല കാലാവധി നീട്ടി നല്‍കിയിട്ടും ഐ ആര്‍ പി കാര്‍ഡിനായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് പേരെന്ന് കണ്ടെത്തല്‍.
വ്യക്തികള്‍ക്ക് അവരുടെ ഐ ആര്‍ പി (ഗാര്‍ഡ കാര്‍ഡ്) കാര്‍ഡ് കാലഹരണപ്പെടുന്ന തീയതിക്ക് 12 ആഴ്ച മുമ്പ് വരെ കാര്‍ഡുകള്‍ പുതുക്കുന്നതിന് ഇപ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുമ്പ്, ഐറിഷ് അധികാരികള്‍ ഐആർപി പുതുക്കല്‍ അപേക്ഷകള്‍ കാലഹരണപ്പെടുന്ന തീയതിക്ക് നാല് ആഴ്ച മുമ്പ് വരെ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ.
2023 ജനുവരി 3-നോ അതിനുമുമ്പോ സമര്‍പ്പിച്ച പുതുക്കലിനുള്ള അപേക്ഷകള്‍ നിലവില്‍ ഗാര്‍ഡാ അധികൃതര്‍ പ്രോസസ്സ് ചെയ്യുകയാണ് എന്നാണ് ഒദ്യോഗിക സ്ഥിരീകരണം. എന്നാലും അതിനും മുമ്പേ നവംബറില്‍ സമര്‍പ്പിച്ചിവര്‍ക്ക് പോലും ഇതേ വരെ ഐ ആര്‍ പി കാര്‍ഡ് പുതുക്കി കിട്ടിയിട്ടില്ലെന്നാണ് പരാതി.
നിലവിലെ ഐആർപി കാര്‍ഡ് കാലഹരണപ്പെടുമ്പോള്‍ പുതുക്കാനായുള്ള അപേക്ഷ നല്‍കിയിട്ടും , അവര്‍ക്ക് കാര്‍ഡ് അത് ലഭിക്കാതിരിക്കുകയാണെങ്കില്‍ , അവര്‍ക്ക് വീണ്ടും എട്ട് ആഴ്ച വരെ അയര്‍ലണ്ടില്‍ തുടരാന്‍ അനുവാദമുണ്ട്.
എല്ലാ അപേക്ഷകളും കാര്‍ഡ് കാലഹരണപ്പെടല്‍ തീയതികള്‍ക്ക് മുമ്പായി പ്രോസസ്സ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ കാര്‍ഡ് പുതുക്കിക്കിട്ടാന്‍ മൂന്നുമാസത്തിലധികം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് അപേക്ഷിച്ചവര്‍ പറയുന്നു. കോവിഡ് കാലത്ത് വരുത്തിയ ഈ ക്രമീകരണം അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് നിരവധിയാളുകളെ ബുദ്ധിമുട്ടിലാക്കുന്നതാണ്.
ആശുപത്രികളിലും ബഹുരാഷ്ട്ര കമ്പനികളിലും ജോലി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇയു/നോണ്‍ഇഇഎ പൗരന്മാരാണ് ഇതു മൂലം കഷ്ടപ്പെടുന്നത്.തേര്‍ഡ് ലെവല്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. കുടുംബപരമായ അത്യാവശ്യങ്ങള്‍ക്കോ ശവസംസ്‌കാര ചടങ്ങുകള്‍ക്കോ പോലും സ്വദേശത്തേക്ക് മടങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ജിഎന്‍ഐബി റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നതിനായി പുതിയ സിസ്റ്റം അവതരിപ്പിച്ചത്. ഇതനുസരിച്ച് 90 ദിവസം വരെ കഴിയാതെ കാര്‍ഡ് പുതുക്കി ലഭിക്കില്ലെന്ന സാഹചര്യം ഉണ്ടായി..ഈ കാലയളവിനുള്ളില്‍, അടിയന്തര സാഹചര്യമുണ്ടായാല്‍ പോലും കാര്‍ഡുടമസ്ഥര്‍ക്ക് രാജ്യം വിടാന്‍ കഴിയില്ല.വലിയ നിരാശയും സങ്കടവുമുണ്ടാക്കുന്നതാണ് ഈ സ്ഥിതിയെന്ന് ആളുകള്‍ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് നീങ്ങിയിട്ടുണ്ട് . എന്നിട്ടും ഈ സംവിധാനത്തില്‍ മാത്രം വരുത്താന്‍ അധികൃതര്‍ മനസ്സുകാട്ടിയിട്ടില്ല.ഈ സംവിധാനം കോവിഡിന് മുമ്പുള്ളതുപോലെയാക്കാന്‍ നടപടിയെടുക്കണമെന്നാണ് ജനകീയ ആവശ്യം.