ഏഥന്‍സ്: ഗ്രീസില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ മരിക്കുകയും 80 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
നിരവധി വാഗണുകള്‍ക്ക് തീപിടിച്ചു. ഏഥന്‍സില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ വടക്കായാണ് അപകടമുണ്ടായത്. ഏഥന്‍സിനും തെസ്സലോനിക്കിക്കും ഇടയിലുള്ള റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നിരവധി വാഗണുകള്‍ പാളം തെറ്റുകയും ചിലതിന് തീപിടിക്കുകയും ചെയ്തു.ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ടെമ്പെയില്‍ ലാറിസ്സക്ക് സമീപമായിരുന്നു അപകടം
.350 ഓളം യാത്രക്കാര്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായിരുന്നു. ഇതില്‍ 250 പേരെ രക്ഷപ്പെടുത്തി. അപകടത്തെത്തുടര്‍ന്ന് നിരവധി കോച്ചുകള്‍ പാളം തെറ്റുകയും മൂന്ന് കോച്ചുകള്‍ കത്തിനശിക്കുകയും ചെയ്തു.പാസഞ്ചര്‍ ട്രെയിനിന്‍റെ ആദ്യ നാലു കോച്ചുകള്‍ പാളം തെറ്റിയിട്ടുണ്ട്, ആദ്യത്തെ രണ്ട് കൊച്ചുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.