New Update
പാരിസ്: മൊറോക്കന്‍ ഫുട്ബോള്‍ താരം അഷ്റഫ് ഹകീമിക്കെതിരേ സ്ത്രീ പീഡന കേസില്‍ അന്വേഷണം ആരംഭിച്ചു.
Advertisment
ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ പിഎസ്ജിക്കു വേണ്ടിയാണ് ഹകീമി കളിക്കുന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയെത്തുടര്‍ന്നാണ് ഫ്രഞ്ച് പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചിരിക്കുന്നത്.
അതേസമയം, യുവതി ഇനിയും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എന്നാല്‍, പൊലീസ് സ്റേറഷനില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.