ബര്‍ലിന്‍: നിയമപ്രകാരം എണ്ണ, വാതക ഹീറ്റിംഗ് സംവിധാനങ്ങള്‍ നിരോധിക്കുമെന്ന് ജര്‍മന്‍ ഫെഡറല്‍ ഇക്കണോമിക്സ് ആന്‍ഡ് കൈ്ളമറ്റ് പ്രൊട്ടക്ഷന്‍ മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു. ഊര്‍ജ്ജ പരിവര്‍ത്തനത്തിലേക്കുള്ള ആദ്യ ചുവട് എന്നോണം 2024 മുതല്‍ നടപ്പിലോക്കിയേക്കും.
അടുത്ത വര്‍ഷം മുതല്‍ "കുറഞ്ഞത് 65 ശതമാനം പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജങ്ങളില്‍" നിന്ന് ചൂട് ഉല്‍പ്പാദിപ്പിക്കുന്ന ഹീറ്ററുകള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ. റിപ്പോര്‍ട്ട് അനുസരിച്ച്, ഇത് പ്രാഥമികമായി ഫേണ്‍ ഹൈസൂംഗ്, ബയോമാസ് ബോയിലറുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കും.
ബദലുകളിലേക്ക് മാറാന്‍ ഉടമകള്‍ക്ക് മൂന്ന് വര്‍ഷം സമയം നല്‍കും. ഇതിനകം ഇന്‍സ്ററാള്‍ ചെയ്ത എണ്ണ, വാതക ചൂടാക്കല്‍ സംവിധാനങ്ങള്‍ 30 വര്‍ഷത്തിനുശേഷം പ്രവര്‍ത്തനത്തില്‍ നിന്ന് നിരോധിക്കും. 2045 മുതല്‍ ജര്‍മ്മനിയില്‍ എണ്ണയും വാതകവും ചൂടാക്കുന്നതിന് പൊതുവായ നിരോധനം ഉണ്ടാകും.
താരിഫ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ഗ്യാസ് വില താരതമ്യം ചെയ്ത് ഏറ്റവും വിലകുറഞ്ഞ ഗ്യാസ് ദാതാവിനെ കണ്ടെത്തി ഗ്യാസ് ലാഭിക്കുന്നതിനുള്ള വഴികള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.