ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെട്രോള്‍ കാറുകളില്‍ പുതിയ ഇന്ധനം പരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഏപ്രില്‍ ഒന്നു മുതലാണ് പമ്പുകളില്‍ പഴയതിന് പകരം പുതിയ ഇന്ധന മിശ്രിതം ലഭ്യമാകുന്നത്.മലിനീകരണം കുറയ്ക്കുന്നതിനായി ഏപ്രില്‍ മുതല്‍ കൂടുതല്‍ പെട്രോള്‍ കാറുകളില്‍ പ്ലാന്റ് ഓയില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇതിനു മുന്നോടിയായാണ് ഈ നീക്കം.
2030ഓടെ ട്രാന്‍സ്പോര്‍ട്ടില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം പകുതിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റമെന്ന് ഗതാഗത മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞു.ഈ ഇന്ധനം ഉപയോഗിച്ച് വാഹനം നന്നായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കണമെന്ന് ഗതാഗത വകുപ്പ് വാഹന ഉടമകളെ ഉപദേശിക്കുന്നു.
അയര്‍ലണ്ടിലെ പെട്രോളിന് നിലവില്‍ ഇ5 റേറ്റിംഗ് ആണുള്ളത്.സസ്യാവശിഷ്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന 5% ബയോഇഥനോള്‍ അടങ്ങിയതാണ് ഈ ഇന്ധനം.ഫോസില്‍ ഇന്ധന വാഹനങ്ങളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായകമാണ് ഈ ഇന്ധനം.ബയോ എത്തനോളിന്റെ അളവ് ഇരട്ടിയുള്ളതാണ് ഇ10 ഇന്ധനം.ഏപ്രില്‍ ഒന്നു മുതല്‍, ഈ ഇന്ധനം സാര്‍വത്രികമാകുന്നതോടെ മില്യണ്‍ കണക്കിന് പെട്രോള്‍ കാറുകളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്ഗമനം കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഇയുവിലും ബ്രിട്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഇ10നെയാണ് ഏറ്റവും സ്റ്റാന്‍ഡേര്‍ഡ് ഇന്ധനമായി കണക്കാക്കുന്നത്. 1990 മുതല്‍ ഇ10 അനുയോജ്യ വാഹനങ്ങള്‍ ഇവിടെ നിര്‍മ്മിച്ചു വരുന്നുമുണ്ട്. ഈ ഇന്ധനം എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് സര്‍ക്കാര്‍ വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. കൂടാതെ ഈ ഇന്ധന മാറ്റം വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വിപുലമായ ഇഫര്‍മേഷന്‍ കാമ്പെയ്‌നും നടത്തും. ഇതിനും പുറമേ ഇന്ധന മാറ്റം സംബന്ധിച്ച് പുതിയ നിയമങ്ങളും വരും. ഇവ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പബ്ലിക് കണ്‍സള്‍ട്ടേഷനായി പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ ഏതാണ്ട് 24,000 വാഹനങ്ങള്‍ പുതിയ ഇ 10 ഇന്ധനം ഉപയോഗിക്കാന്‍ പര്യാപ്തമല്ലാത്ത മോഡലുകളാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.ഇവയ്ക്ക് പുതിയ ഇന്ധനം ഉപയോഗിക്കാന്‍ കഴിയായ്കയില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ചെറിയ ചില പ്രശ്നങ്ങളുണ്ടാകുമെന്നേയുള്ളുവെന്ന് ഗതാഗത വകുപ്പ് പറയുന്നു.