അയര്‍ലണ്ടില്‍ മാര്‍ച്ച് മാസത്തിലും സ്‌നോയെത്തും ! ,കനത്ത തണുപ്പ് തുടരും

author-image
athira p
New Update

ഡബ്ലിന്‍: മാര്‍ച്ച് മാസം അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും തണുപ്പുള്ള മാസമായി മാറിയേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറന്‍.

Advertisment

publive-image

അയര്‍ലണ്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സഡന്‍ സ്ട്രാറ്റോസ്‌ഫെറിക് വാമിംഗ് വരും ആഴ്ചകളില്‍ വളരെ പ്രവചനാതീതമായ അവസ്ഥകള്‍ കൊണ്ടുവരുമെന്ന് മെറ്റ് ഏറന്‍ വെളിപ്പെടുത്തി.സാധാരണ ഗതിയില്‍ ഫെബ്രുവരിയോടെ അവസാനിക്കേണ്ട കൊടും തണുപ്പ് കാലാവസ്ഥ മാത്രമല്ല മഞ്ഞുവീഴ്ചയും ഇത്തവണ മാര്‍ച്ചിലേയ്ക്ക് നീളും .

ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എന്ന പ്രതിഭാസത്തോടെ മഞ്ഞും,മഴയും ഒരുമിച്ചു വരുന്നതോടെ ജനജീവിതം ദുസ്സഹമായേക്കും.ഡിസംബര്‍ മാസം മുതല്‍ ആരംഭിച്ച തണുപ്പാണ് കാര്യമായ മാറ്റമൊന്നുമില്ലാതെ അയര്‍ലണ്ടില്‍ ഇപ്പോഴും തുടരുന്നത്. ഏതാനം ദിവസങ്ങളില്‍ ശക്തമായ സൂര്യസാന്നിധ്യം ഉണ്ടായെങ്കിലും രാത്രികാല തണുപ്പിന് അപ്പോഴും ശമനം ഉണ്ടായില്ല,

അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ തന്നെ അയര്‍ലണ്ടില്‍ പരക്കെ സ്‌നോയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം,കൃത്യമായ ദിവസവും അവര്‍ പറയുന്നുണ്ട്. ഇവരുടെ കാലാവസ്ഥാ ചാര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് 7 ന് രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം.

8-ാം തീയതി ബുധനാഴ്ച, രാജ്യത്തിന്റെ മധ്യപ്രദേശങ്ങളില്‍ കൂടുതല്‍ മഞ്ഞ് വ്യാപിക്കും. തുടരുന്ന മഞ്ഞുവീഴ്ച മാര്‍ച്ച് 11 നോടെ ഡബ്ലിന്‍ അടക്കമുള്ള കൗണ്ടികളില്‍ ശക്തമാവുമത്രെ .

മെറ്റ് ഏറനും സമാനമായ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.

Advertisment