ബര്‍ലിന്‍: ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന ജര്‍മന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്. അതേസമയം, രാജ്യത്ത് പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നതായും ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നു.
ടെര്‍ഷ്യറി തലത്തിലുള്ള കോഴ്സുകള്‍ക്ക് യോഗ്യത നേടുന്ന കണക്കാണ് പരിഗണിച്ചിരിക്കുന്നത്. ഇതില്‍ ജര്‍മനിക്കാരുടെ എണ്ണത്തില്‍ 2.1 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്.
2020ലേതിനെ അപേക്ഷിച്ച് സര്‍വകലാശാല, അല്ലെങ്കില്‍ തത്തുല്യ പരിശീലന കോഴ്സുകള്‍ക്ക് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 8,300 പേരുടെ കുറവാണ് കാണുന്നത്.
രാജ്യത്താകെ 385,000 വിദ്യാര്‍ഥികളാണ് 2021ല്‍ ടെര്‍ഷ്യറി തല കോഴ്സുകള്‍ക്ക് യോഗ്യത നേടിയത്. ഇക്കൂട്ടത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ പതിനാറ് ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്.