New Update
റോം: ഇറ്റലിയിലെ പ്രശസ്തമായ വിന്റര്‍ സെയില്‍ അവസാന ഘട്ടത്തില്‍. രാജ്യത്തിന്റെ ഓരോ മേഖലകളിലും വ്യത്യസ്ത തീയതികളിലാണ് വിന്റര്‍ സെയില്‍ പൂര്‍ത്തിയാകുന്നത്. മിക്കയിടങ്ങളിലും മാര്‍ച്ചില്‍ തന്നെ അവസാനിക്കും.
Advertisment
ഇറ്റലിയിലെ വിന്റര്‍, സമ്മര്‍ സെയിലുകള്‍ വന്‍ വിലക്കിഴിവുകള്‍ കൊണ്ടാണ് പ്രശസ്തമാകുന്നത്. 20 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് സാധാരണമാണ്. ചിലയിടങ്ങളില്‍ ഇത് 70 ശതമാനം വരെയാകും.
മാര്‍ച്ച് 20ന് വസന്തകാലം രാജ്യത്തെത്തുമെന്നാണ് കണക്കാക്കുന്നത്, ശീതകാലത്തിന്റെ അവസാനവും അതു തന്നെയാണ്. ഇതിനുള്ളില്‍ തന്നെ ഭൂരിപക്ഷം സ്ഥലങ്ങളിലും വിന്റര്‍ സെയിലുകള്‍ അവസാനിപ്പിക്കും. മാര്‍ച്ച് 26 ആകുന്നതോടെ രാജ്യത്തെ ക്ളോക്കുകള്‍ ഒരു മണിക്കൂര്‍ വീതം മുന്നോട്ടു നീക്കുകയും ചെയ്യും.