ജനാധിപത്യം ആക്രമിക്കപ്പെടുന്നു: കേംബ്രിഡ്ജില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

author-image
athira p
New Update

ലണ്ടന്‍: ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ ഗാന്ധി അവിടത്തെ വിദ്യാര്‍ഥികളുമായി മുഖാമുഖത്തിനെത്തി. ജനാധിപത്യത്തിന്റെ ചട്ടക്കൂട് പരിമിതമായിക്കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടന ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

യൂനിവേഴ്സിറ്റിയിലെ ജഡ്ജ് ബിസിനസ് സ്കൂളില്‍ നടന്ന പരിപാടിയില്‍, ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നതായും രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ആ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളേയും ജുഡീഷ്യറിയേയും പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെയും ദളിതുകളേയും നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ഫോണില്‍ പെഗസസ് ഉണ്ട്. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും സോഫ്റ്റ്വെയര്‍ ഉണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ താന്‍ ജാഗ്രത പുലര്‍ത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി യു.കെയിലെത്തിയിരിക്കുന്നത്.

Advertisment