ഹാരിയും ഭാര്യയും രാജകീയ വസതി തിരിച്ചു കൊടുക്കാന്‍ കൊട്ടാരത്തിന്റെ നിര്‍ദേശം

author-image
athira p
New Update

ലണ്ടന്‍: എലിസബത്ത് രാജ്ഞി സമ്മാനമായി നല്‍കിയ രാജകീയ വസതി രാജകുടുംബത്തെ തിരിച്ചേല്‍പ്പിക്കാന്‍ ഹാരി രാജകുമാരനും ഭാര്യ മെഗാന്‍ മാര്‍ക്കിളിനും കൊട്ടാരത്തില്‍ നിന്നു നിര്‍ദേശം.

Advertisment

publive-image

പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്രോഗ് മോര്‍ കോട്ടേജാണ് ഹാരിക്ക് രാജ്ഞി സമ്മാനിച്ചിരുന്നത്. ഇപ്പോള്‍ ഇത് ഒഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് ഹാരിയുടെ അച്ഛനും എലിസബത്ത് രാജ്ഞിയുടെ മകനുമായ ചാള്‍സ് മൂന്നാമന്‍.

2018ല്‍ ഹാരി~മേഗന്‍ വിവാഹത്തിന് പിന്നാലെ സമ്മാനിച്ചതാണ് കൊട്ടാരം. തുടര്‍ന്ന് 24 ലക്ഷം പൗണ്ട് മുടക്കി ഹാരി കോട്ടേജ് പുതുക്കി പണിതിരുന്നു. എന്നാല്‍, രാജകുടുംബവുമായുള്ള പ്രശ്നങ്ങള്‍ വഷളായതോടെ രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഭാര്യയ്ക്കൊപ്പം യുഎസിലേക്കു താമസം മാറിയിരുന്നു.

ഹാരിയില്‍ തിരികെ വാങ്ങുന്ന ഫ്രോഗ് മോര്‍ കോട്ടേജ് ആന്‍ഡ്രൂ രാജകുമാരനു കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. നേരത്തെ, അന്തരിച്ച യു.എസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്ററീനുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ആന്‍ഡ്രൂ രാജകുമാരനെ രാജകീയ ചുമതലകളില്‍ നിന്ന് കൊട്ടാരം നീക്കിയിരുന്നു.

Advertisment