ലോകകപ്പ് നേടാന്‍ കൂടെ നിന്നവര്‍ക്ക് മെസിയുടെ വക സ്വര്‍ണം പൂശിയ ഐഫോണ്‍

author-image
athira p
New Update

പാരീസ്: ലോകകപ്പ് ജേതാക്കളാകാന്‍ തനിക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്ന സംഘാംഗങ്ങള്‍ക്കെല്ലാം അര്‍ജനൈ്റന്‍ സൂപ്പര്‍ താരം ലയണള്‍ മെസിയുടെ വക സ്വര്‍ണം പൂശിയ ഐഫോണ്‍ സമ്മാനം.

Advertisment

publive-image

ടീമിലെ എല്ലാം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്ററാഫിനും നല്‍കാനായി 35 ഐഫോണുകള്‍ക്കാണ് മെസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതിനെല്ലാം കൂടി ഏകദേശം 1.73 കോടി രൂപ വിലവരും.

24 കാരറ്റ് സ്വര്‍ണം പൂശിയതാണ് എല്ലാ ഫോണുകളും. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും ഫോണില്‍ കൊത്തിവെച്ചിട്ടുണ്ട്.

ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്. ഓരോ കളിക്കാരന്റെയും പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന നിര്‍ദേശം മെസ്സി അംഗീകരിക്കുകയായിരുന്നുവെന്ന് ഐ ഡിസൈന്‍ ഗോള്‍ഡ് വക്താക്കള്‍ പറയുന്നു.

Advertisment