ജനീവ: പീഡന കേസില്‍പ്പെട്ട് ഇന്ത്യയില്‍നിന്ന് ഒളിച്ചോടി സ്വന്തമായി രാജ്യം സ്ഥാപിച്ച നിത്യാനന്ദയുടെ പ്രതിനിധി യുഎന്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഔദ്യോഗിക രേഖകളില്‍ നിന്നു നീക്കി.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ ദ്വീപ് വിലയ്ക്കു വാങ്ങി സ്ഥാപിച്ച യുണൈറ്റഡ് സ്റേററ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധിയായി മാ വിജയപ്രിയയാണ് യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ അപ്രസക്തവും ഔദ്യോഗിക രേഖയില്‍ നിന്ന് ഒഴിവാക്കിയതുമാണെന്ന് യു.എന്‍ മനുഷ്യാവകാശ കമീഷണര്‍ വ്യക്തമാക്കി.
ആര്‍ക്കും രജിസ്ററര്‍ ചെയ്യാവുന്ന യോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും യുഎന്‍ അധികൃതര്‍ വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടന്ന സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള (സി.ഇ.എസ്.ആര്‍) 19 ~ാമത് യോഗത്തിന്‍റെ 73മത്തെ സെഷനിലാണ് മാ വിജയപ്രിയ പങ്കെടുത്തത്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമാണ് മാ വിജയപ്രിയ യോഗത്തില്‍ പറഞ്ഞത്.
കൈലാസയെ 'ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം' എന്നായിരുന്നു വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു.
കൈലാസ പ്രതിനിധി പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇയന്‍ കുമാര്‍ എന്ന വ്യക്തിയും യോഗത്തില്‍ പങ്കെടുത്തു. ഇവര്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ യു.എന്‍ വെബ്സൈറ്റിലും വന്നിരുന്നു.
2019ല്‍ ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ക്രിമിനലാണ് നിത്യാനന്ദ.