ആദിവാസികള്‍ക്കായി സമരം ചെയ്ത ഗ്രെറ്റ അറസ്ററില്‍

author-image
athira p
New Update

ഓസ്ലോ: ആദിവാസികള്‍ക്ക് ഭൂമിയില്‍ ലഭിക്കേണ്ട അവകാശത്തിനായി നടത്തുന്ന സമരത്തില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

മധ്യ നോര്‍വേയിലെ സാമി ആദിവാസിസമൂഹത്തിന്റെ ആവാസമേഖലയില്‍ സ്ഥാപിച്ചിട്ടുള്ള 151 കാറ്റാടിയന്ത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണു സമരം നടക്കുന്നത്. തലസ്ഥാനമായ ഓസ്ലോയില്‍ പരിസ്ഥിതി, ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നിലെ പ്രകടനങ്ങളില്‍ പങ്കെടുക്കവേയാണു ഗ്രേറ്റയെ പൊലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തത്.

യൂറോപ്പിലെ ഏറ്റവും വലിയ കടലോര വൈദ്യുതിപദ്ധതിയുടെ ഭാഗമായി നോര്‍വേയിലെ കൃഷിയിടങ്ങളില്‍ സ്ഥാപിച്ച കാറ്റാടിയന്ത്രങ്ങള്‍ സാമി സമൂഹത്തിന്റെ പൗരാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് 2021ല്‍ നോര്‍വേ സുപ്രീം കോടതി വിധിച്ചിരുന്നു.

Advertisment