New Update
ലണ്ടന്‍: ലോകപ്രശസ്തമായ ഡയറിമില്‍ക്ക് ചോക്കലേറ്റിന്റെ നൂറു വര്‍ഷം പഴക്കമുള്ള കവര്‍ യുകെയില്‍ കണ്ടെത്തി. വീട് നവീകരിക്കുന്നതിനിടെയാണ് അമ്പത്തൊന്നുകാരിക്ക് ഇതു കിട്ടുന്നത്.
Advertisment
ബാത്റൂമിലെ തറ പൊളിച്ചപ്പോള്‍ കിട്ടിയ കവറിന് കാര്യമായ കേടുപാടുകളില്ല. ഒരു മൂല എലി കടിച്ചിട്ടുള്ളതു മാത്രമാണ് പ്രശ്നം.
ഇത് പൊടി തട്ടി വൃത്തിയാക്കിയ ശേഷം കൂടുതലറിയാന്‍ ചോക്കലേറ്റ് കമ്പനിയെ തന്നെ സമീപിക്കുകയായിരുന്നു. 1930~1934 കാലഘട്ടത്തില്‍ നിര്‍മിച്ചതാണെന്ന വിവരം കമ്പനി തന്നെയാണ് നല്‍കിയത്.