Advertisment

ബര്‍ലിന്‍ ഐറ്റിബിയ്ക്ക് തുടക്കമായി

author-image
athira p
New Update

ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ട്രേഡ് ഷോ (ഐറ്റിബി ബര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിനില്‍ മാര്‍ച്ച് ഏഴിന് ആരംഭിച്ചു. 54 ന്റെ നിറവിലെത്തിയ ഐറ്റിബിയുടെ ഇക്കൊല്ലത്തെ പങ്കാളിത്ത(അഥിതി)രാജ്യം ജോര്‍ജിയയാണ്.

Advertisment

publive-image

മേളയുടെ ഉദ്ഘാടന സമ്മേളനം ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് സെന്ററില്‍ (ഐസിസി) മാര്‍ച്ച് ഏഴിന്് (ചൊവ്വ) രാവിലെ നടന്നു. പ്രദര്‍ശന നഗരിയിലെ സിറ്റി ക്യൂബില്‍ ജര്‍മന്‍ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ആഗോളവത്കരണത്തിന് അവസരമൊരുക്കുന്നത്തിന്റെ ഒരു മികച്ച ഉദാഹരണമായ ഐടിബി ടൂറിസം വഴി ജോലി സൃഷ്ടിക്കുന്ന ഒരു സാമ്പത്തിക ഘടകമായി ഇത് വളര്‍ന്നുവരുന്ന വികസ്വര രാജ്യങ്ങള്‍ക്കും പ്രയോജനകരമാവുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പ്രസിഡന്റും സിഇഒയുമായ ജൂലിയ സിംപ്സണ്‍, ബര്‍ലിന്‍ ഗവേണിംഗ് മേയര്‍ ഫ്രാന്‍സിസ്ക ഗിഫി, മെസ്സെ ബര്‍ലിന്‍ മാനേജിംഗ് ഡയറക്ടര്‍ ഡിര്‍ക്ക് ഹോഫ്മാന്‍, ജോര്‍ജിയയുടെ പ്രധാനമന്ത്രി ഇറക്ളി ഗരിബാഷ്വിലി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഫ്രാസിസ്ക ഗിഫി സ്വാഗതം ആശംസിച്ചു.

കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി നിര്‍ത്തിവെച്ച മേള ഇക്കൊല്ലമാണ് വീണ്ടും തുടങ്ങിയത്. പതിവിനു വിപരീതമായി ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. അതിഥി രാജ്യത്തിന്റെ പാരമ്പര്യ സംഗീതം, നൃത്തം തുടങ്ങിയ വൈവിദ്ധ്യങ്ങളായ സാംസ്കാരിക പരിപാടികള്‍ തദവസരത്തില്‍ അരങ്ങേറി. ലോകത്തിലെ പ്രമുഖ ടൂറിസം മേളയില്‍ അന്താരാഷ്ട്ര യാത്രാ വ്യവസായം ശക്തമായ സാന്നിധ്യത്തെയും വ്യക്തിഗത കൈമാറ്റത്തെയും പ്രതിനിധീകരിക്കുന്നു.

ബര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മൂന്നുദിന മേളയില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 161 രാജ്യങ്ങളും 5,500 പ്രദര്‍ശകരും പങ്കെടുക്കുന്നത്.

ഹാള്‍ അഞ്ച് 2 ബിയിലാണ് ഇന്‍ഡ്യന്‍ പവലിയന്‍ ഒരുങ്ങിയത്. കേരളത്തില്‍ നിന്നും ഹോട്ടല്‍ ആന്റ് റിസോര്‍ട്ടിനെ പ്രതിനിധീകരിച്ച് അബാദ് ഹോട്ടല്‍സ് ഉള്‍പ്പെടുന്ന 4 ഗ്രൂപ്പും, 4 ടൂര്‍ ഓപ്പറേറ്റര്‍ ഗ്രൂപ്പും, 5 ആയുര്‍വേദ റിസോര്‍ട്ട് ഗ്രൂപ്പുമാണ് ഇത്തവണ തങ്ങളുടെ വിഷയവുമായി ഇന്‍ഡ്യന്‍ പവലിയന്‍ സ്ററാളുകള്‍ ഒരുക്കിയിട്ടുള്ളത്. ബര്‍ലിന്‍ മേളയില്‍ നിരവധി ടൂറിസ്ററുകള്‍ക്ക് ജനപ്രീതിയാര്‍ജ്ജിച്ച ഇടങ്ങളുടെ വിവരങ്ങളടങ്ങുന്ന പ്രദര്‍ശനമാണ്.

ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ടൂറിസം ഫോറം ചെയര്‍മാന്‍ തോമസ് കണ്ണങ്കേരില്‍ മേളയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

1,60,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള എക്സിബിഷന്‍ നഗറില്‍ ഏഴിന് ആരംഭിച്ച മേള മാര്‍ച്ച് 9 ന് വ്യാഴാഴ്ച അവസാനിയ്ക്കും.

Advertisment