Advertisment

ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക നഴ്സിംഗ് റിക്രൂട്ട്മെന്റ് മാര്‍ച്ച് 10 വരെ നീട്ടി

author-image
athira p
New Update

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ~ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജര്‍മ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേയ്ക്ക് മാര്‍ച്ച് 10 വരെ അപേക്ഷ നല്‍കാം. നേരത്തേ മാര്‍ച്ച് 6 വരെ ആയിരുന്നു അവസാന തീയതി ഇപ്പോള്‍ 10 വെള്ളിയാഴ്ചവരെ നീട്ടി നല്‍കി. നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ളോമയോ ഉള്ളവര്‍ക്കാണ് അവസരം.

Advertisment

publive-image

അടുത്ത ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നടത്തുന്ന ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്ഥേ ഇന്‍സ്ററിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം (ബി 1 ലെവല്‍ വരെ) ലഭിക്കും. തുടര്‍ന്ന് ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ബി.എസ്.സി നഴ്സുമാര്‍ക്ക് പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. എന്നാല്‍ ജനറല്‍ നഴ്സിംഗ് പാസായവര്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും.

ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍,മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍,ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍ / നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്രപരിചരണം / ജറിയാട്രിക്സ് കാര്‍ഡിയോളജി / ജനറല്‍ വാര്‍ഡ് സര്‍ജിക്കല്‍ ~ മെഡിക്കല്‍ വാര്‍ഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓര്‍ത്തോപീഡിക്സും അനുബന്ധ മേഖലകളും /ഓപ്പറേഷന്‍ തീയേറ്റര്‍/ സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഗോയ്ഥേ ഇന്‍സ്ററിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ട് ക്ളാസിന് ഹാജരാകാന്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷകര്‍ കഴിഞ്ഞ ആറു മാസമായി ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക ~റൂട്ട്സിന്‍റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിയ്ക്കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 1800~425~3939 ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.

Advertisment