Advertisment

എന്‍ എച്ച് എസിന് കീഴിലെ എല്ലാ നഴ്സുമാര്‍ക്കും ഏകീകൃത യൂണിഫോം വരുന്നു

author-image
athira p
New Update

ലണ്ടന്‍ : ബ്രിട്ടനിലെ എന്‍ എച്ച് എസിന് കീഴിലെ എല്ലാ നഴ്സുമാര്‍ക്കും ഏകീകൃത യൂണിഫോം പരിഗണനയില്‍.പുതിയ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുന്നതു സംബന്ധിച്ച നിര്‍ദ്ദേശം എന്‍ എച്ച് എസ് ബന്ധപ്പെട്ട സ്ഥാപനത്തിന് നല്‍കിക്കഴിഞ്ഞു.യൂണിഫോം സംബന്ധിച്ചു എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പ്രാദേശികമായി തീരുമാനമെടുക്കുകയാണ് ഇപ്പോഴത്തെ രീതി. ഇത് പലപ്പോഴും രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നതായി കണ്ടെത്തിയിരുന്നു.ഏകീകൃത യൂണിഫോം വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം മുതല്‍ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കെല്ലാം ഏകീകൃത യൂണിഫോം ആലോചിക്കുന്നതാണ്. സ്മാര്‍ട്ട് സ്‌ക്രബ്’ ആണ് ഇഷ്ടപ്പെട്ട ശൈലിയായി വന്നിട്ടുള്ളത്.

വര്‍ഷങ്ങളായി സ്റ്റാന്‍ഡേര്‍ഡ് നാഷണല്‍ യൂണിഫോമാണ് സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നഴ്‌സിംഗ് സ്റ്റാഫുകള്‍ ധരിക്കുന്നത്.പുതിയ നിര്‍ദ്ദേശത്തില്‍ എല്ലാ വിഭാഗം നഴ്സുമാര്‍ക്കും ഒരേ യൂണിഫോം വരും.ലിവര്‍പൂളില്‍ ജോലി ചെയ്യുന്ന ബാന്‍ഡ് 5 കമ്മ്യൂണിറ്റി സ്റ്റാഫ് നഴ്‌സിനും പ്ലൈമൗത്തിലെ ബാന്‍ഡ് 5 വാര്‍ഡ് സ്റ്റാഫ് നഴ്‌സിനും ഒരേ യൂണിഫോമായിരിക്കും.

Advertisment