Advertisment

അയര്‍ലണ്ടില്‍ നവംബറില്‍ റഫറണ്ടം , സ്ത്രീ ” വീട്ടില്‍ ‘ ഒതുങ്ങേണ്ടവളാണെന്ന ഭരണഘടനാ സൂചന പുനഃപരിശോധിക്കും

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ലിംഗസമത്വത്തെക്കുറിച്ചുള്ള റഫറണ്ടം ഈ വര്‍ഷം നവംബറില്‍ നടക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

Advertisment

publive-image

ജൂണ്‍ അവസാനത്തോടെ ഭരണഘടനാ ഭേദഗതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കും. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട നിലവിലുള്ള ഭരണഘടനയിലെ വകുപ്പുകളില്‍ മാറ്റം വരുത്തുന്നതിനുള്ള സിറ്റിസണ്‍ അസംബ്ലിയുടെ ശുപാര്‍ശകളാവും റഫറണ്ടത്തിന്റെ പ്രധാന വിഷയം.

രണ്ട് വര്‍ഷം മുമ്പ് ലിംഗസമത്വത്തെക്കുറിച്ച് സിറ്റിസണ്‍ അസംബ്ലി നല്‍കിയ ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ റഫറണ്ടം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

‘ വീടുകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീ അവിടുത്തെ അവളുടെ ജീവിതം കൊണ്ട് ഭരണകൂടത്തിന് പിന്തുണ നല്‍കുന്നുവെന്ന് ഭരണകൂടം തിരിച്ചറിയുന്നു,അങ്ങനെയല്ലാതെ പൊതുനന്മ കൈവരിക്കുവാന്‍ കഴിയുകയില്ല” എന്നതാണ് നിലവിലുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 41.2 പറയുന്നത്.’ഈ പരാമര്‍ശം ഇല്ലാതാക്കുകയും അതിന് പകരം വയ്ക്കുന്നവിധമുള്ള ആര്‍ട്ടിക്കിള്‍ കൂട്ടിച്ചേര്‍ക്കുവാനും ജനങ്ങളുടെ അംഗീകാരം നേടുവാനുമുദ്ദേശിച്ചാണ് റഫറണ്ടം.

ഐറിഷ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41-1 പറയുന്നത് ഇങ്ങനെയാണ് :: സമൂഹത്തിന്റെ സ്വാഭാവിക പ്രാഥമികവും അടിസ്ഥാനപരവുമായ യൂണിറ്റ് ഗ്രൂപ്പായി കുടുംബത്തെ ഭരണകൂടം അംഗീകരിക്കുന്നു, കൂടാതെ എല്ലാ പോസിറ്റീവുകളേക്കാളും പൂര്‍വ്വികവും ശ്രേഷ്ഠവുമായ അനിഷേധ്യവുമായ അവകാശങ്ങള്‍ ഉള്ള ഒരു ധാര്‍മ്മിക സ്ഥാപനമായി കുടുംബത്തെ ഭരണകൂടം അംഗീകരിക്കുന്നു.

എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41.2, പ്രകാരം ”വീടിനുള്ളില്‍ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നു”എന്ന നിര്‍ദേശമാണ് പുനഃചിന്തനത്തിനും നിയമമാറ്റത്തിനും വിധേയമാക്കുന്നത്.

അതേ സമയം പുരുഷന്മാരുടെ കടമകളെ കുറിച്ച് ഭരണഘടനയില്‍ പ്രത്യേക പരാമര്‍ശം ഇല്ല താനും.ഇതും എതിര്‍പ്പിന് കാരണമായി. ഇവിടെയാണ് ലിംഗ സമത്വത്തിന് വേണ്ട വാദമുയര്‍ന്നത്.

ഈ നിര്‍ദേശം (ആര്‍ട്ടിക്കിള്‍ 41.2) ഒഴിവാക്കേണ്ടതുണ്ടോ എന്നും,അതിന് പകരമായി ഒരു ആര്‍ട്ടിക്കിള്‍ കൂട്ടിച്ചേര്‍ക്കേണ്ടത് എങ്ങനെയായിരിക്കണം എന്നുമുള്ള ചോദ്യങ്ങളാവും റഫറണ്ടത്തില്‍ വോട്ടര്‍മാരോട് ചോദിക്കുക. പൊതു തിരഞ്ഞെടുപ്പിന് സമാനമായി നടത്തപ്പെടുന്ന റഫറണ്ടം വോട്ടെടുപ്പില്‍ വോട്ടവകാശമുള്ള എല്ലാവരും പോളിങ് ബൂത്തിലെത്തി യെസ് / അഥവാ നോ വോട്ട് രേഖപ്പെടുത്തും.ജനഹിതം അനുകൂലമാകുന്ന വിധം ഭരണഘടനാഭേദഗതി അംഗീകരിക്കപ്പെടും.

ലിംഗസമത്വവും വിവേചനരഹിതതയും ഭരണഘടന വ്യക്തമായി പരാമര്‍ശിക്കണമെന്ന ശുപാര്‍ശയാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.

വളരെക്കാലമായി സ്ത്രീകളും പെണ്‍കുട്ടികളും വീട്ടിലും ജോലിസ്ഥലത്തും വിവേചനം നേരിടുന്നുണ്ടെന്നും ലിംഗസമത്വം സ്ഥാപിക്കാനുള്ള പദ്ധതികളില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി.

Advertisment