Advertisment

ജര്‍മനിയില്‍ സ്ത്രീകള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കുറവ്

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയിലെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കുറവാണെന്ന് ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നു. അതിനാല്‍ തന്നെ വാര്‍ധക്യകാല ദാരിദ്യ്രത്തിനുള്ള സാധ്യത പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതലുമാണ്.

Advertisment

publive-image

പ്രസവവും കുട്ടികളെ വളര്‍ത്തലും ഒക്കെയായി ബന്ധപ്പെട്ട് കരിയറിലുണ്ടാകുന്ന ഇടവേളകള്‍, ഫുള്‍ ടൈം ജോലികളെ അപേക്ഷിച്ച് കൂടുതലായി പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നത് എന്നിവയെല്ലാം സ്ത്രീകളുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കുറയാന്‍ കാരണമാകുന്നുണ്ട്.

ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച് 65 വയസ് കഴിഞ്ഞ ജര്‍മന്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 17,814 യൂറോയാണ് ശരാശരി റിട്ടയര്‍മെന്റ് വരുമാനം. ഇതേ പ്രായവിഭാഗത്തിലുള്ള പുരുഷന്‍മാര്‍ക്ക് ഇത് 25,407 യൂറോയാണ്. മുപ്പത് ശതമാനത്തോളമാണ് വ്യത്യാസം.

Advertisment