ഡബ്ലിന്‍: ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ആഗോളതലത്തില്‍ വീണ്ടും 10,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന പ്രസ്താവന അയര്‍ലണ്ടിനെയും ബാധിച്ചേക്കുമെന്ന് സൂചനകള്‍. പിരിച്ചുവിടലിനും പുറമെ പ്രഖ്യാപിക്കുകയും ഇതുവരെ നികത്തിയിട്ടില്ലാത്ത 5,000 ഓപ്പണ്‍ റോളുകളിലേക്കുള്ള നിയമനം വേണ്ടെന്നു വെയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
/sathyam/media/post_attachments/FPsYNqpApUogjevjbijs.jpg)
അടുത്ത രണ്ട് മാസത്തിനുള്ളില്‍ മാനേജര്‍മാര്‍ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കമ്പനിയുടെ ടെക് ഗ്രൂപ്പുകളില്‍ ഏപ്രില്‍ അവസാനത്തിലും മെയ് അവസാനത്തിലുമായി പുനര്‍നിര്‍മ്മാണങ്ങളും പിരിച്ചുവിടലുകളും പ്രഖ്യാപിക്കുമെന്ന് മെറ്റ പറഞ്ഞു.
.നവംബറില്‍, മെറ്റാ ആഗോളതലത്തില്‍ 11,000 പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു , അതിന്റെ ഫലമായി കമ്പനിയുടെ ഐറിഷ് പ്രവര്‍ത്തനത്തില്‍ നിന്ന് 300 ഓളം ജോലിക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.ഇത്തവണ അയര്‍ലണ്ടില്‍ നിന്നും എത്രപേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഇതേ വരെ വ്യക്തമായിട്ടില്ല.
2023 ‘കാര്യക്ഷമതയുടെ വര്‍ഷം’ ആയിരിക്കുമെന്ന് സക്കര്‍ബര്‍ഗ് മുമ്പ് പറഞ്ഞിരുന്നു,പക്ഷെ ആശങ്കയുടെ പുതിയ സാമ്പത്തിക ‘യാഥാര്‍ത്ഥ്യം’ വര്‍ഷങ്ങളോളം തുടരുമെന്ന് അദ്ദേഹം ഇന്നലത്തെ അപ്ഡേറ്റില്‍ മുന്നറിയിപ്പ് നല്‍കി.
‘ഉയര്‍ന്ന പലിശ നിരക്ക് സമ്പദ്വ്യവസ്ഥയെ ചെറുതാക്കുന്നു., കൂടുതല്‍ ഭൗമരാഷ്ട്രീയ അസ്ഥിരത കൂടുതല്‍ അസ്ഥിരതയിലേക്ക് നയിക്കുന്നു, കൂടാതെ നിയന്ത്രണം വര്‍ദ്ധിക്കുന്നത് സാവധാനത്തിലുള്ള വളര്‍ച്ചയിലേക്കും നവീകരണത്തിന്റെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു,’ അദ്ദേഹം എഴുതി.