കലിഫോണിയ: കലിഫോണിയയിൽ നിർത്താതെ അടിക്കുന്ന കൊടുംകാറ്റു മൂലം സാൻ ഫ്രാൻസിസ്‌കോ ബേ മേഖലയിൽ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ വൈദ്യുതി നഷ്ടം. കാറ്റും കനത്ത മഴയും മൂലം ചൊവ്വാഴ്ച മുതൽ സാൻ ഫ്രാൻസിസ്‌കോ ബേ മേഖല സ്തംഭിപ്പിച്ചിരിക്കയാണ്. പാസിഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക്ക് കമ്പനി പറയുന്നത് 450,000 ഉപയോക്താക്കളെ ബാധിച്ചുവെന്നാണ്. അതിൽ 367,000 പേർ ഇരുട്ടിലായി. സീസണിലെ 13 ആമത്തെ വലിയ കാറ്റു മൂലം ബേയിൽ 1995 നു ശേഷമുണ്ടായ ഏറ്റവും വലിയ വൈദ്യുതി നഷ്ടമാണിത് എന്നു കമ്പനി വൈസ് പ്രസിഡന്റ് സുമീത് സിംഗ് പറഞ്ഞു.
/sathyam/media/post_attachments/FxpVMxGx22JAa9Ls7WFx.jpg)
സാന്താ ക്രൂസ് മലനിരകളിൽ ചൊവാഴ്ച കാറ്റിന്റെ ശക്തി മണിക്കൂറിൽ 97 മൈൽ ആയിരുന്നു. മരങ്ങൾ വീണു വൈദ്യുതി കമ്പികൾ പൊട്ടിവീണു. കലിഫോണിയ ഗവർണർ ഗവിൻ ന്യൂസം സംസ്ഥാനത്തെ 58ൽ 43 കൗണ്ടികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.