New Update
ഡൽഹി: ഇന്നസെൻ്റിൻ്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച ഇന്നസെൻ്റിൻ്റെ വേർപാട് മലയാള സിനിമക്ക് തീരാനഷ്ടമെന്ന് വി.മുരളീധരൻ പറഞ്ഞു.
Advertisment
ഹാസ്യനടനായും സ്വഭാവനടനായും അതിശയിപ്പിച്ച അദ്ദേഹം ആടി തിമിർത്ത കഥാപാത്രങ്ങളിലൊന്നും മറ്റൊരു താരത്തെ ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കുടുംബത്തിൻ്റെ, സുഹൃത്തുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.