കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ വിദേശ നഴ്സുമാര്‍ക്ക് ജോലി ചെയ്യാനുള്ള ഭാഷാ പരിജ്ഞാന നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. രാജ്യത്ത് വര്‍ധിച്ചു വരുന്ന നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.
/sathyam/media/post_attachments/qJnrjpbhen5sRxfev6Pu.jpg)
ഇതിനൊപ്പം, വിദേശരാജ്യങ്ങളില്‍നിന്നു കരസ്ഥമാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതകളുടെ ഓതറൈസേഷന്‍ നടപടിക്രമങ്ങളുടെ വേഗവും കൂട്ടും.
കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ നടത്തുക വഴി ആശുപത്രികളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് ഡാനിഷ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൂടുതല്‍ ഫണ്ടിങ്ങും അനുവദിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനിലെയും യൂറോപ്യന്‍ സാമ്പത്തിക മേഖലയിലെയും രാജ്യങ്ങളുടെ നിലവാരത്തിലേക്കാണ് ഭാഷാ പരിജ്ഞാന മാനദണ്ഡം താഴ്ത്താന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ മറ്റു രാജ്യങ്ങളിലേതിനെക്കാള്‍ കഠിനമാണ് ഡെന്‍മാര്‍ക്കില്‍ നിലവിലുള്ള ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങള്‍.